എ​സ്ബി​ഐ യോ​നോ ഉ​പ​യോ​ക്താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട് പു​തി​യ സൈ​ബ​ർ ത​ട്ടി​പ്പ് സ​ജീ​വം; ജാ​ഗ്ര​ത വേ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ

പ​ര​വൂ​ർ: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ (എ​സ്ബി​ഐI) ഡി​ജി​റ്റ​ൽ ബാ​ങ്കിം​ഗ് ആ​പ്പാ​യ യോ​നോ ഉ​പ​യോ​ക്താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട് പു​തി​യ സൈ​ബ​ർ ത​ട്ടി​പ്പ് സ​ജീ​വ​മാ​കു​ന്നു.ആ​ധാ​ർ വി​വ​ര​ങ്ങ​ൾ അ​പ്‌​ഡേ​റ്റ് ചെ​യ്തി​ല്ലെ​ങ്കി​ൽ യോ​നോ ആ​പ്പ് ബ്ലോ​ക്ക് ചെ​യ്യ​പ്പെ​ടു​മെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വൈ​റ​ൽ സ​ന്ദേ​ശ​ങ്ങ​ൾ വ്യാ​ജ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​ഴ്സ​ണ​ൽ ഡാ​റ്റ ചോ​ർ​ത്താ​നു​ള്ള ത​ട്ടി​പ്പു​കാ​രു​ടെ നീ​ക്ക​മാ​ണി​തെ​ന്ന് ഫാ​ക്ട് ചെ​ക്ക് റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്ന​താ​യും അ​ധി​കൃ​ത​ർ സൂ​ചി​പ്പി​ച്ചു.

ത​ട്ടി​പ്പി​ന്‍റെ രീ​തി ഇ​ങ്ങ​നെ:
ആ​ധാ​ർ അ​പ്‌​ഡേ​റ്റ് ചെ​യ്യു​ന്ന​തി​നാ​യി ഒ​രു പ്ര​ത്യേ​ക എ‌​പി‌​കെ ഫ​യ​ൽ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാ​നാ​ണ് സ​ന്ദേ​ശ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​ത് ചെ​യ്തി​ല്ലെ​ങ്കി​ൽ ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​മെ​ന്നും സ​ന്ദേ​ശം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു. എ​ന്നാ​ൽ ഇ​ത്ത​രം ഫ​യ​ലു​ക​ൾ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ന്ന​ത് വ​ഴി ഫോ​ണി​ലെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​നും ബാ​ങ്ക് അ​ക്കൗ​ണ്ട് കൈ​ക്ക​ലാ​ക്കാ​നു​മാ​ണ് ത​ട്ടി​പ്പു​കാ​ർ ശ്ര​മി​ക്കു​ന്ന​ത്.

ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​സ്‌​ബി‌​ഐ ഒ​രി​ക്ക​ലും ഉ​പ​യോ​ക്താ​ക്ക​ളോ​ട് എ‌​പി‌​കെ ഫ​യ​ലു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​നോ, ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ലി​ങ്ക് വ​ഴി​യോ ഫോ​ണി​ലൂ​ടെ​യോ പ​ങ്കു​വ​യ്ക്കാ​നോ ആ​വ​ശ്യ​പ്പെ​ടി​ല്ല. അ​പ​രി​ചി​ത​മാ​യ ലി​ങ്കു​ക​ളി​ൽ ക്ലി​ക്ക് ചെ​യ്യു​ന്ന​തും സ്ഥി​രീ​ക​രി​ക്കാ​ത്ത ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ബാ​ങ്ക് നി​ർ​ദേ​ശി​ച്ചു.

ബാ​ങ്കിം​ഗ് അ​പ്‌​ഡേ​റ്റു​ക​ൾ​ക്കാ​യി എ​പ്പോ​ഴും ബാ​ങ്കി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റോ പ്ലേ​സ്റ്റോ​റി​ൽ നി​ന്നു​ള്ള യോ​നോ ആ​പ്പോ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക.ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​ത്ത​ര​ത്തി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സ​ന്ദേ​ശ​ങ്ങ​ളോ ഇ​മെ​യി​ലു​ക​ളോ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ ഉ​ട​ൻ ത​ന്നെ report.phishing@ sbi.co.in എ​ന്ന വി​ലാ​സ​ത്തി​ൽ ബാ​ങ്കി​നെ അ​റി​യി​ക്ക​ണം.

ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​തി​രി​ക്കു​ന്ന​തും സൈ​ബ​ർ ശു​ചി​ത്വം പാ​ലി​ക്കു​ന്ന​തും സാ​മ്പ​ത്തി​ക സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ​ന്ന് ഈ ​രം​ഗ​ത്ത വി​ദ​ഗ്ധ​ർ ഓ​ർ​മി​പ്പി​ക്കു​ന്നു.

Related posts

Leave a Comment