ഭാര്യയോട് പറഞ്ഞിരുന്നു… എങ്ങനെയെങ്കിലും പുറത്തുകടക്കണമെന്ന്..! സു​ഹൃ​ത്തി​ന്‍റെ അ​ടു​ക്ക​ലേ​ക്ക് പോ​യെ​ന്ന് സം​ശ​യം; ബി​നു​മോ​നെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന ല​ഭി​ച്ചെ​ന്ന് പോ​ലീ​സ്

കോ​ട്ട​യം: കോ​ട്ട​യം സ​ബ് ജ​യി​ലി​ൽ നി​ന്ന് ചാ​ടി​പ്പോ​യ കൊ​ല​ക്കേ​സ് പ്ര​തി ബി​നു​മോ​നെ കു​റി​ച്ചു​ള്ള സൂ​ച​ന ല​ഭി​ച്ചെ​ന്ന് പോ​ലീ​സ്. സു​ഹൃ​ത്തി​ന്‍റെ അ​ടു​ത്തേ​ക്കാ​ണ് ഇ​യാ​ൾ പോ​യ​തെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം.

ബി​നു​മോ​ൻ ന​ൽ​കി​യ എ​ട്ട് ജാ​മ്യാ​പേ​ക്ഷ​യും കോ​ട​തി ത​ള്ളി​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ഹൈ​ക്കോ​ട​തി​യും ജാ​മ്യം നി​ഷേ​ധി​ച്ച​തോ​ടെ​യാ​ണ് ഇ​യാ​ൾ ജ​യി​ൽ​ചാ​ടി​യ​ത്. ജ​യി​ലി​ലെ അ​ടു​ക്ക​ള​യി​ൽ പ​ല​ക വ​ച്ചാ​ണ് ഇ​യാ​ൾ പു​റ​ത്ത് ക​ട​ന്ന​ത്.

മ​തി​ൽ ചാ​ടി റോ​ഡി​ലെ​ത്തി​യ ഇ​യാ​ൾ ഇ​വി​ടെ നി​ന്നും കെ​കെ റോ​ഡി​ലേ​ക്ക് പോ​യെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ അ​നു​മാ​നം.

കെ​കെ റോ​ഡി​ൽ എ​ത്തി​യ ഇ​യാ​ൾ ഏ​തെ​ങ്കി​ലും വാ​ഹ​ന​ത്തി​ൽ ക​യ​റി സ്ഥ​ലം വി​ട്ടി​രി​ക്കാം എ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.

രാ​വി​ല സെ​ല്ലി​ൽ നി​ന്നും ഇ​റ​ക്കി​യ ശേ​ഷം അ​ടു​ക്ക​ള​യി​ലെ ഡ്യൂ​ട്ടി​ക്ക് എ​ത്തി​യ ശേ​ഷ​മാ​ണ് ഇ​യാ​ൾ മു​ങ്ങി​യ​ത്.

നേ​ര​ത്തെ, ജ​യി​ലി​ൽ ത​ന്നെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ ഭാ​ര്യ​യോ​ട് ത​നി​ക്ക് എ​ങ്ങ​നെ​യെ​ങ്കി​ലും പു​റ​ത്ത് ക​ട​ക്ക​ണ​മെ​ന്ന് ഇ​യാ​ൾ പ​റ​ഞ്ഞി​രു​ന്നു.

ഷാ​ൻ എ​ന്ന യു​വാ​വി​നെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ഉ​പേ​ക്ഷി​ച്ച കേ​സി​ലെ നാ​ലാം പ്ര​തി​യാ​ണ് ബി​നു​മോ​ൻ. ഇ​യാ​ളു​ടെ ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് ഷാ​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

Related posts

Leave a Comment