എം.​കെ. മു​നീ​റി​ന്‍റെ വീ​ടി​നു ജ​പ്തി നോ​ട്ടീ​സ്, മു​സ്‌​ലിം ലീ​ഗ് നേ​തൃ​ത്വം ഇ​ട​പെ​ടു​ന്നു

കോ​ഴി​ക്കോ​ട്: മു​സ്‍​ലിം ലീ​ഗ് നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ എം.​കെ. മു​നീ​റി​ന്‍റെ വീ​ട് ജ​പ്തി ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ മു​സ്‌​ലിം ലീ​ഗ് നേ​തൃ​ത്വം ഇ​ട​പെ​ടു​ന്നു. വീ​ട് ന​ഷ്ട​പ്പെ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മു​സ്‍​ലിം ലീ​ഗ് അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി​യും കോ​ഴി​ക്കോ​ട് സൗ​ത്ത് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ ഫൈ​സ​ൽ ബാ​ബു പ​റ​ഞ്ഞു.

മു​നീ​ർ സാ​ഹി​ബി​ന്‍റെ സ​ങ്ക​ടം ന​മ്മ​ളു​ടേ​ത് കൂ​ടെ​യാ​ണ്, ആ ​സ​ങ്ക​ടം അ​വ​ശേ​ഷി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. “ക്ര​സ​ന്‍റ് ഹൗ​സ്’ എ​ന്ന​ത് ഡോ ​എം.​കെ. മു​നീ​ർ സാ​ഹി​ബി​ന്‍റെ മാ​ത്രം വീ​ട​ല്ല, അ​ത് ന​മ്മ​ൾ ഒ​രോ​രു​ത്ത​രു​ടെ​യും വീ​ടാ​ണ്. പ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി സാ​ഹി​ബും ല​ക്ഷോ​പ​ല​ക്ഷം അ​ണി​ക​ളും നേ​തൃ​ത്വം ന​ൽ​കു​ന്ന ഈ ​പാ​ർ​ട്ടി മു​നീ​ർ സാ​ഹി​ബി​നെ​യും കു​ടും​ബ​ത്തെ​യും അ​വ​സാ​ന ശ്വാ​സം വ​രെ അ​ന്ത​സോ​ടെ സം​ര​ക്ഷി​ക്കും.

വീ​ട് ന​ഷ്ട​പ്പെ​ടു​ക എ​ന്ന​ല്ല, വീ​ട് ന​ഷ്ട​പ്പെ​ടും എ​ന്ന ച​ർ​ച്ച​യ്ക്ക് പോ​ലും ഇ​നി പ്ര​സ​ക്തി​യി​ല്ലെ​ന്നും ഫൈ​സ​ൽ ബാ​ബു പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടാ​ന്‍ ലീ​ഗ് നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. കാ​ലി​ക്ക​ട്ട് ടൗ​ൺ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ വാ​യ്പാ കു​ടി​ശി​ക​യെ​ത്തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ന​ട​ക്കാ​വി​ലെ മു​നീ​റി​ന്‍റെ “ക്ര​സ​ന്‍റ് ഹൗ​സി’​ന് ജ​പ്തി ഭീ​ഷ​ണി നോ​ട്ടീ​സ് ല​ഭി​ച്ചി​രു​ന്നു. പ​ലി​ശ​യ​ട​ക്കം 49 ല​ക്ഷം രൂ​പ​യു​ടെ ബാ​ധ്യ​ത​യാ​ണ് നി​ല​വി​ലു​ള്ള​ത്. ഈ ​മാ​സം 31ന​കം തു​ക അ​ട​ച്ചു​തീ​ർ​ക്കാ​ത്ത​പ​ക്ഷം ജ​പ്തി ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നാ​ണ് ബാ​ങ്ക് നോ​ട്ടീ​സ്.

Related posts

Leave a Comment