ശതം സമര്‍പ്പയാമിക്ക് തയാറാവുന്നവരുടെ ശ്രദ്ധയ്ക്ക്! 2016 ല്‍ പിരിച്ച ആ നൂറ് കോടി എവിടെ എന്ന് നിങ്ങള്‍ ചോദിച്ചു നോക്കൂ; 35 വര്‍ഷത്തെ ആര്‍എസ്എസ് പ്രവര്‍ത്തനം ഉപേക്ഷിക്കാനുണ്ടായ കാരണമായി യുവാവ് വെളിപ്പെടുത്തുന്നത്

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ വിവിധ സമര, പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്ത് അറസ്റ്റിലാവര്‍ക്കും അവരുടെ ആശ്രിതര്‍ക്കും സഹായം ചെയ്യുന്നതിനായി, ശതം സമര്‍പ്പയാമി എന്ന പേരില്‍ അയ്യപ്പ കര്‍മസമിതി ഏര്‍പ്പെടുത്തിയിരിക്കുന്ന ധനസമാഹരണ പദ്ധതി ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തില്‍, മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ഇതുസംബന്ധിച്ചുള്ള മുന്നറിയിപ്പ് ശ്രദ്ധേയമാവുന്നു.

നേതാക്കളുടെ വാക്കുകേട്ട് ശതം സമര്‍പ്പയാമിയ്ക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക് എന്ന് പറഞ്ഞുകൊണ്ടാണ് മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഏതാനും ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. താനും ഇത്തരത്തില്‍ നേതാക്കളുടെ വാക്കുകേട്ട് നടന്നിരുന്ന വ്യക്തിയായിരുന്നുവെന്നും എന്നാല്‍ അവരുടെ പല തട്ടിപ്പുകളും മനസിലാക്കി തുടങ്ങിയത് മുതലാണ് അവിടെ നിന്ന് വിട്ടുപോന്നതെന്നും ഇയാള്‍ പറയുന്നു. പണം അയയ്ക്കുന്ന മണ്ടന്മാരായ സംഘ് അണികള്‍ അറിയാന്‍ എന്ന് പറഞ്ഞാണ് ഇദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ…

മണ്ടന്മാരായ സംഘ് അണികളെ, ശതം സമര്‍പ്പയാമിക്കു തയ്യാറാവുന്ന നിങ്ങളുടെ ശ്രദ്ധക്ക്, 2016 നവംബര്‍ 3നു ഇത് പോലെ പണം പിരിച്ചെടുക്കാന്‍ ഉണ്ടാക്കിയ ഒരു സമിതി തിരുവനന്തപുരത്തു ഉണ്ടായിരുന്നു. അതില്‍ പങ്കെടുത്ത ഫോട്ടോ ആണ് താഴെ കൊടുത്തിരിക്കുന്നു .അന്ന് പരിവാര്‍ സംഘടനയായ ക്രീഡഭാരതിയുടെ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ആയതിനാല്‍ ഈ കണ്‍വെന്‍ഷനില്‍ ഞാനും ഒരംഗം ആയിരുന്നു.

അന്ന് കണ്ണൂരിലെ മാര്‍ക്കിസ്‌റ് അക്രമത്തില്‍ ബിജെപിക്കാര്‍ക്കു ജീവിക്കാന്‍ കഴിയുന്നില്ല എന്ന വ്യാജ പ്രചരണം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടത്താനും അത് വഴി കണ്ണൂര്‍ ജില്ലയിലെ സംഘര്‍ഷ മേഖലയിലെ ബിജെപികാര്‍ക്ക് കൊടുക്കാന്‍ വേണ്ടി 100 കോടി ലക്ഷ്യമിട്ടു പണപ്പിരിവ് നടത്താന്‍ ഈ കണ്‍വെന്‍ഷനില്‍ ആഹ്വാനം ഉണ്ടായി…..അങ്ങിനെ ലോകം മുഴുവന്‍ ഇന്ത്യന്‍ പണക്കാരില്‍ നിന്നും മറ്റുമായി 100കോടിക്കു മേല്‍ പണം RSS bjp നേതാക്കള്‍ പിരിച്ചെടുത്തിട്ടുണ്ട്…..അതിനു വേണ്ടി മാത്രമായിരുന്നു ജനരക്ഷയാത്രകള്‍ സംഘടിപ്പിച്ചത്.

ഈ തട്ടിപ്പിലൂടെ കുറച്ചു നേതാക്കള്‍ പല ബിസ്സിനെസ്സിലും പാര്‍ട്ണര്‍മാര്‍ ആയതായിട്ടാണ് മനസ്സിലായത്……വയനാട്ടിലും തമിഴ്‌നാട്ടിലുമായി നിരവധി സ്വത്തുക്കള്‍ ഇക്കൂട്ടര്‍ സ്വന്തമാക്കി എന്നു പറയപെടുന്നു…..പല അക്രമങ്ങളും കണ്ണൂരില്‍ സംഘപരിവാര്‍ നേതാക്കള്‍ ആസൂത്രണം ചെയ്യുന്നതാണെന്നു ഈ കണ്വെന്‍ഷനിലൂടെ മനസ്സിലായി. ഈ കോടികളുടെ പിരിവിന് ശേഷം കണക്ക് അവതരിപ്പിക്കാന്‍ ഒരിക്കല്‍ പോലും ഈ കമ്മിറ്റി വിളിച്ചു ചേര്‍ക്കുകയോ ഓഡിറ്റ് ചെയ്യു കയോ ചെയ്തിട്ടില്ല. സംഘ പരിവാര്‍ കേരളത്തില്‍ അണികളെ ചുഷണം ചെയ്യാന്‍ വേണ്ടി മാത്രമാണ് അക്രമപരമ്പരകള്‍ അഴിച്ചു വിടുന്നത്…..

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബോംബ് നിര്‍മ്മിക്കുമ്പോള്‍ അടക്കം വികലാന്‍ഗരായ ബിജെപി പ്രവര്‍ത്തകരെ വെച്ച് ഡല്‍ഹിയില്‍ ഒരു സത്യാഗ്രഹം നടത്തിയിരുന്നു….അതെ മാസം തന്നെ പല സ്റ്റേറ്റുകളിലും പണപ്പിരിവ് നടത്തി കോടികള്‍ സമ്പാദിച്ച ഇവര്‍ ഒരു രൂ പ പോലും അക്രമത്തിനു ഇരയായവര്‍ക്കു കൊടുത്തില്ല.സകലാപങ്ങളും മഹായാഗങ്ങളും ആണ് ഇക്കൂട്ടര്‍ക്ക് ഇപ്പോള്‍ പണപ്പിരിവിനുള്ള വേദിയാകുന്നത് .

ജനാധിപത്യ സംവിധാനം ഇല്ലാത്തതിനാല്‍ കണക്കു അവതരിപ്പിക്കേണ്ടി വരില്ല….ഇതിന്റെ ഒരു തുടര്‍ച്ചയാണ് ശതം സമര്‍പ്പയാമി പോലുള്ള തട്ടിപ്പുകള്‍……ഇത് മനസ്സിലായപ്പോള്‍ ആണ് 35 വര്‍ഷത്തെ സംഘപരിവാര്‍ ബന്ധം ഞാനും ഭാര്യയും വിട്ടത്…അന്ന് സ്റ്റേജില്‍ ഉണ്ടായിരുന്ന ck ജാനു മുതല്‍ പലരും ഈ മാഫിയ ബന്ധം വിട്ടേറിഞ്ഞിട്ടുണ്ട്……….അത് കൊണ്ട് അണികളെ പഴയ പിരിവിന്റെ കണക്കുകള്‍ എവിടെ എന്നു നിങ്ങള്‍ ഒന്ന് ചോദിച്ചു നോക്കണം….അപ്പോള്‍ നിങ്ങള്‍ക്ക് അറിയാം ഈ തട്ടിപ്പുകള്‍…….

Related posts