‘ആ​ന്‍റ​ണി രാ​ജു​വി​ന് പ​രി​ഭ​വ​മി​ല്ല, നേ​രി​ട്ട് ക​ണ്ട് സം​സാ​രി​ച്ചു, വി​ജ​യ​ത്തി​നാ​യി അ​ദ്ദേ​ഹം ഒ​പ്പ​മു​ണ്ട്’: സു​ധീ​ര്‍ ക​ര​മ​ന

തി​രു​വ​ന​ന്ത​പു​രം: ആ​ന്‍റ​ണി രാ​ജു ത​ന്‍റെ വി​ജ​യ​ത്തി​നാ​യി ഒ​പ്പ​മു​ണ്ടെ​ന്ന് തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ത്ഥി സു​ധീ​ര്‍ ക​ര​മ​ന. തെ​ര​ഞ്ഞെ​ടു​പ്പു ക​ണ്‍​വ​ന്‍​ഷ​ന് ആ​ന്‍റ​ണി രാ​ജു പ​ങ്കെ​ടു​ക്കാ​ത്ത​ത് അ​ദ്ദേ​ഹ​ത്തി​ന് വ്യ​ക്തി​പ​രാ​മാ​യ അ​സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ള്ള​തി​നാ​ലാ​ണെ​ന്നും സു​ധീ​ര്‍ ക​ര​മ​ന വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ പാ​ര്‍​ട്ടി​യാ​യ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ സീ​റ്റാ​ണ് തി​രു​വ​ന​ന്ത​പു​രം. തൊ​ണ്ടി​മു​ത​ല്‍ കേ​സി​ല്‍ അ​യോ​ഗ്യ​ത നേ​രി​ട്ട​തി​നെ തു​ട​ര്‍​ന്ന് മ​ത്സ​രി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ ആ​ന്‍റ​ണി രാ​ജു പി​ന്‍​ഗാ​മി​ക​ളു​ടെ പേ​ര് സി​പി​എം നേ​തൃ​ത്വ​ത്തി​ന് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ആ​ന്‍റ​ണി രാ​ജു നി​ര്‍​ദേ​ശി​ച്ച പേ​രു​കാ​രെ സി​പി​എ​മ്മി​ന് താ​ല്‍​പ്പ​ര്യ​മി​ല്ലാ​യി​രു​ന്നു. വി​ജ​യ​സാ​ധ്യ​ത​യി​ല്ലാ​ത്ത​വ​രെ​ന്നു പ​റ​ഞ്ഞാ​ണ് ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ നി​ര്‍​ദേ​ശം സി​പി​എം ത​ള്ളി​യ​ത്.

ഇ​തേ തു​ട​ര്‍​ന്നാ​ണ് സി​പി​എം മു​ന്‍​കൈ​യെ​ടു​ത്ത് പൊ​തു സ്വ​ത​ന്ത്ര​ന്‍ എ​ന്ന നി​ല​യി​ല്‍ സു​ധീ​ര്‍ ക​ര​മ​ന​യെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യ​ത്. സി​പി​എ​മ്മി​ന്‍റെ ഈ ​തീ​രു​മാ​ന​ത്തോ​ട് ആ​ന്‍റ​ണി രാ​ജു​വി​ന് ക​ടു​ത്ത നീ​ര​സം ഉ​ണ്ടാ​യി​രു​ന്നു. ഇ​ക്കാ​ര​ണ​ത്താ​ല്‍ അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​പ്പു​ഗോ​ദ​യി​ല്‍ ഇ​റ​ങ്ങാ​തെ മാ​റി നി​ല്‍​ക്കു​ക​യാ​ണ്. ആ​ന്‍റ​ണി രാ​ജു​വി​നെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള നീ​ക്ക​വും സി​പി​എം അ​ണി​യ​റ​യി​ല്‍ ന​ട​ത്തു​ന്നു​ണ്ട്.

Related posts

Leave a Comment