കോഴിക്കോട്: വൈദ്യുതി ചാർജ് വർധന സംബന്ധിച്ചുവന്ന വാർത്തയെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് മന്ത്രി എം.എം. മണി. വൈദ്യുതി ചാർജ് തീരുമാനിക്കുന്നത് വൈദ്യുതി ബോർഡല്ല. റെഗുലേറ്ററി കമ്മീഷനാണ്. തനിക്ക് ഇതിനെ പറ്റിവിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും താൻ വിവരം അറിയുന്നത് പത്രത്തിൽ നിന്നാണെന്നും മന്ത്രി പറഞ്ഞു.
ഒരു മന്ത്രിക്കെതിരേയും എംഎൽഎമാർക്ക് എതിരെയുമുള്ള ആരോപണങ്ങൾ ഇടതുപക്ഷത്തിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. അനെർട്ട് ഏർപ്പെടുത്തുന്ന സൗജന്യ അപകട ഇൻഷ്വറൻസ് പരിരക്ഷയുടെ സംസ്ഥാന തല ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി. ആരോപണങ്ങളെപ്പറ്റി പഠിച്ചിട്ട് നടപടികൾ എടുക്കുമെന്നും കാര്യങ്ങൾ വിശദമായി പഠിക്കാതെ പ്രതികരിക്കില്ലെന്നും മന്ത്രി പറഞ്ഞു.