ഇടുക്കി: തോൽവി സമ്മതിച്ച് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എം.എം മണി. പ്രതിപക്ഷത്തിരിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നും നേതൃത്വം തിരുത്തേണ്ടതുണ്ടെങ്കിൽ തിരുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.
സംസ്ഥാനത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നത് ഇടതുപക്ഷ സർക്കാരുകളാണ്. ഭരണപക്ഷത്ത് ഉള്ളപ്പോഴും ജനങ്ങൾക്ക് സേവനം ചെയ്യാനും പാർട്ടിയെ കെട്ടിപ്പെടുത്താനുമാണ് തങ്ങൾ ശ്രമിച്ചത്.
തോറ്റുവെന്നത് സത്യമാണ്. തോറ്റിട്ടില്ലെന്ന് പറഞ്ഞാൽ തലയ്ക്ക് സുഖമില്ല എന്ന് പറയില്ലേയെന്നും അദ്ദേഹം ചോദിച്ചു.
