ബംഗളൂരുവിൽ കനത്ത മഴയെത്തുടർന്ന് വെറും 15 കിലോമീറ്റർ ദൂരത്തിന് 1200 രൂപ ഓട്ടോ ചാർജ് ആവശ്യപ്പെട്ടതിനെതിരെ ഒരു യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വലിയ ചർച്ചയായിരിക്കുകയാണ്. ബംഗളൂരു നഗരത്തിൽ മഴ പെയ്യുമ്പോൾ ഓട്ടോ ടാക്സി ഡ്രൈവർമാർ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ അധിക്ഷേപ പരാമർശമാണ് യുവതി നടത്തിയത്. തീർത്തും രോക്ഷാകുലയായിയാണ് അവർ തന്റെ പ്രതിഷേധം അറിയിച്ചത്.
മഴ സമയത്ത് ബെംഗളൂരുവിൽ ഇത്തരം അനുഭവങ്ങൾ പതിവാണെങ്കിലും, 15 കിലോമീറ്ററിന് 1200 രൂപ എന്നത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. തന്റെ സുഹൃത്തിനുണ്ടായ ദുരനുഭവം പങ്കുവച്ചുകൊണ്ടാണ് യുവതി ബംഗളൂരു നഗരത്തിലെ അനാസ്ഥയെ തുറന്നുകാട്ടുന്നത്. തീർത്തും അപ്രതീക്ഷിതവും യാഥൃശ്ചികവുമാണെന്നാണ് യുവതി പറഞ്ഞത്.
മൂന്നു മണിക്കൂർ കനത്ത മഴയിൽ യാത്ര ചെയ്താണ് യുവതി വീട്ടിൽ എത്തിയതെന്നും എന്നാൽ തനിക്ക് ഈ യാത്രയ്ക്കുവേണ്ടി ആയിരത്തിയിരുന്നൂറു രൂപ നഷ്ടമാക്കേണ്ടി വന്നു എന്ന അടികുറിപോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വലിയതോതിലുള്ള സ്വീകരമാണ് ഈ പോസ്റ്റിനു സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്.
സാധാരണ നിരക്കിനേക്കാൾ പലമടങ്ങ് തുകയാണ് മഴ സീസണിൽ ഓട്ടോ ഡ്രൈവർമാർ വാങ്ങുന്നത്. യാത്രക്കാരുടെ ദുരിതം: ആപ്പുകൾ വഴി ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ ‘നോ ക്യാബ്സ്’ കാണിക്കുന്നതും, നേരിട്ട് വിളിക്കുമ്പോൾ ഇത്തരത്തിൽ വലിയ തുക ചോദിക്കുന്നതും യാത്രക്കാരെ വലയ്ക്കുന്നു. ബംഗളൂരുവിലെ ട്രാഫിക്കിനും അടിസ്ഥാന സൗകര്യങ്ങൾക്കും പുറമെ ഇത്തരം ചൂഷണങ്ങൾ കൂടി സഹിക്കേണ്ടി വരുന്നത് കഷ്ടമാണെന്ന് പലരും ഈ പോസ്റ്റിന് താഴെ കമന്റ് ചെയ്തു.
