ഭാര്യ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടി; യുവാവ് പതിനാറുകാരിയുമായി പ്രണയത്തിലായി, ഗര്‍ഭിണിയുമായി; ഒടുവില്‍…

മ​ഞ്ചേ​രി : പ​തി​നാ​റു​കാ​രി​യെ ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്ന കേ​സി​ൽ മ​ഞ്ചേ​രി സ്പെ​ഷ​ൽ സ​ബ്ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​യെ കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ ബം​ഗാ​ൾ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു.

വെ​സ്റ്റ് ബം​ഗാ​ൾ പ​ർ​ഗ​നാ​സ് ജി​ല്ല മ​ഹേ​സ്ത​ല ബോ​ഗ​നോ​വ​പാ​റ ന​സീ​റു​ദീ​ൻ ലാ​സ്ക​റി (36) നെ​യാ​ണ് വെ​സ്റ്റ് ബം​ഗാ​ൾ ദോ​ലാ​ഹ​ട്ട് പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​ത്.

ഭാ​ര്യ മ​ക​നെ​യും ഭ​ർ​ത്താ​വി​നെ​യും ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി​യ​തോ​ടെ​യാ​ണ് ന​സീ​റു​ദീ​ൻ ലാ​സ്ക​ർ പ​തി​നാ​റു​കാ​രി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്.

ന​വം​ബ​ർ മൂ​ന്നി​നു ബം​ഗാ​ളി​ൽ നി​ന്നു ഒ​ളി​ച്ചോ​ടി​യ ഇ​വ​ർ ന​വം​ബ​ർ ഏ​ഴി​നു കേ​ര​ള​ത്തി​ലെ​ത്തി.

വാ​ഴ​ക്കാ​ട് നൂ​ഞ്ഞി​ക്ക​ര റോ​ഡി​ലെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ച്ച് കെ​ട്ടി​ട നി​ർ​മാ​ണ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു പ്ര​തി.

ഇ​തി​നി​ടെ പെ​ണ്‍​കു​ട്ടി ഗ​ർ​ഭി​ണി​യാ​യി. ഗ​ർ​ഭഛി​ദ്ര​ത്തി​നാ​യി ആ​ശു​പ​ത്രി​യെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്താ​കു​ന്ന​ത്.

മ​ല​പ്പു​റം ചൈ​ൽ​ഡ് ലൈ​ൻ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2022 ജ​നു​വ​രി 22ന് ​വാ​ഴ​ക്കാ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ അ​റ​സ്റ്റി​ലാ​യ പ്ര​തി മ​ഞ്ചേ​രി സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​ണ്.

വാ​ഴ​ക്കാ​ട് പോ​ലീ​സ് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച് കേ​സ് നി​ല​നി​ൽ​ക്കു​ന്ന ദോ​ലാ​ഹ​ട്ട് പോ​ലീ​സ് മ​ഞ്ചേ​രി​യി​ലെ​ത്തി പ്ര​തി​യെ ചോ​ദ്യം ചെ​യ്യാ​നു​ള്ള അ​നു​മ​തി​യു​മാ​യി പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഡി​എ​ൻ​എ പ​രി​ശോ​ധ​ന​ക്കാ​യി മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സി​എം​ഒ ഡോ. ​മു​ഹ​മ്മ​ദ​ലി​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യു​ടെ ര​ക്ത സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​താ​യി വാ​ഴ​ക്കാ​ട് എ​സ്ഐ കെ. ​നൗ​ഫ​ൽ കോ​ട​തി​യെ അ​റി​യി​ച്ചു.

Related posts

Leave a Comment