സാധനം വാങ്ങാനെന്ന വ്യാജേന കടയിലെത്തിയയാൾ  മൊ​ബൈ​ൽ ഫോ​ണ്‍  മോ​ഷ്ടി​ച്ചു ക​ട​ന്ന സം​ഭ​വം; സിസിടിവി കാമറയിൽ പ്രതിയുടെ ചിത്രം; പോലീസ് അന്വേഷണം ആരംഭിച്ചു

ക​ടു​ത്തു​രു​ത്തി: ഫ​യ​ൽ വാ​ങ്ങാ​നെ​ത്തി​യ ആ​ൾ ക​ട​യി​ൽ നി​ന്നും മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടി​ച്ചു ക​ട​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ ക​ടു​ത്തു​രു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് എ​തി​ർ​വ​ശ​ത്തെ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ന​താ സ്റ്റോ​ഴ്സി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ക​ടു​ത്തു​രു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും അ​ന്പ​ത് മീ​റ്റ​ർ മാ​ത്രം ദൂ​ര​ത്തി​ലാ​ണ് ക​ട പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പാ​ല​ക​ര സ്വ​ദേ​ശി അ​നി​യു​ടേ​താ​ണ് ക​ട. അ​നി​യു​ടെ ഭാ​ര്യ സ്മി​ത​യാ​ണ് സം​ഭ​വം ന​ട​ക്കു​ന്പോ​ൾ ക​ട​യി​ലു​ണ്ടാ​യി​രു​ന്ന​ത്. സം​ഭ​വ​സ​മ​യ​ത്ത് പ്രാ​യ​മാ​യൊ​രു സ്ത്രീ​യും പെ​ണ്‍​കു​ട്ടി​യും സാ​ധ​നം വാ​ങ്ങുന്ന​തി​നാ​യി ക​ട​യി​ലു​ണ്ടാ​യി​രു​ന്നു.

ഈ ​സ​മ​യ​ത്ത് ക​ട​യി​ലെ​ത്തി​യ വ​യോ​ധി​ക​നാ​യ മോ​ഷ്ടാ​വ് സ്മി​ത​യോ​ട് ഫ​യ​ൽ ഉ​ണ്ടോ​യെ​ന്ന് ചോ​ദി​ച്ചു. സ്മി​ത ഫ​യ​ൽ എ​ടു​ക്കു​ന്ന​തി​നി​ടെ മേ​ശ​യി​ൽ വ​ച്ചി​രു​ന്ന മൊ​ബൈ​ൽ​ഫോ​ണു​മാ​യി ഇ​യാ​ൾ സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. ക​ട​യി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി ഇ​തു ക​ണ്ടി​രു​ന്നു.

മൊ​ബൈ​ൽ കാ​ണാ​തെ വ​ന്ന​തോ​ടെ സ്മി​ത ഇ​തു തി​ര​യു​ന്ന​ത് ക​ണ്ട​പ്പോ​ളാ​ണ് ഫ​യ​ൽ ചോ​ദി​ച്ചെ​ത്തി​യ ആ​ൾ മൊ​ബൈ​ൽ ഫോ​ണ്‍ എ​ടു​ത്തു​കൊണ്ടുപോ​യ കാ​ര്യം കു​ട്ടി പ​റ​യു​ന്ന​ത്. തു​ട​ർ​ന്ന് ക​ടു​ത്തു​രു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.
സ​മീ​പ​ത്തെ ക​ട​യി​ലെ സി ​സി ടി​വി ദൃ​ശ്യ​ത്തി​ൽ മോ​ഷ്ടാ​വി​ന്‍റെ ചി​ത്രം പ​തി​ഞ്ഞി​രു​ന്നു.

പോ​ലീ​സ് ന​ട​ത്തി​യ തി​ര​ച്ച​ലി​ൽ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലെ മ​റ്റൊ​രു കാ​മ​റ​യി​ൽ ഇ​യാ​ൾ എറ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സി​ൽ ക​യ​റി പോ​കു​ന്ന ചി​ത്രം പോ​ലീ​സി​ന് ല​ഭി​ച്ചു.

Related posts