കൊ​ച്ചി​യി​ലെ പാ​ര​ഗ​ൺ ഗോ​ഡൗ​ണി​ൽ വ​ൻ അ​ഗ്നി​ബാ​ധ; തീ ​നി​യ​ന്ത്ര​ണാ​തീ​തം

കൊ​ച്ചി: എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം വ​ൻ അ​ഗ്നി​ബാ​ധ. ക​ള​ത്തി​പ്പ​റ​മ്പ് റോ​ഡി​ലു​ള്ള പാ​ര​ഗ​ണി​ന്‍റെ ചെ​രു​പ്പ് ഗോ​ഡൗ​ണി​ലാ​ണ് വ​ൻ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ആറു നി​ല​ക​ളി​ലാ​യു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ എ​ല്ലാ നി​ല​ക​ളി​ലേ​ക്കും തീ ​പ​ട​ർ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ അ​ഞ്ച് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

ഗോ​ഡൗ​ണാ​യ​തി​നാ​ൽ ത​ന്നെ വ​ൻ​തോ​തി​ൽ സ്റ്റോ​ക്കു​ണ്ടെ​ന്നാ​ണ് വി​വ​രം. എ​ന്താ​ണ് തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മ​ല്ല. ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലെ സൂ​ച​ന.

കൂ​ടു​ത​ൽ അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തേ​ക്ക് എ​ത്തു​ന്നു​ണ്ട്. സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ലു​ള്ള​വ​രെ ഇ​വി​ടെ നി​ന്നും ഒ​ഴി​പ്പി​ച്ചു. തീ ​പ​ട​രാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണി​ത്.

Related posts