എവിടെപ്പോയ് ഒളിച്ചാലും പൊക്കും;  പ​തി​ന​ഞ്ചു​കാ​രി​യെ ഫോ​ൺ വി​ളി​ച്ച് ശ​ല്യം ചെയ്യൽ; ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയെന്ന് പോലീസ്


ക​ണ്ണൂ​ർ: പ​തി​ന​ഞ്ച് വ​യ​സു​കാ​രി​യെ ഫോ​ണി​ൽ വി​ളി​ച്ച് ശ​ല്യം ചെ​യ്ത​യാ​ൾ​ക്കെ​തി​രെ ച​ക്ക​ര​ക്ക​ല്ല് പോ​ലീ​സ് പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തു.

ക​ഴി​ഞ്ഞ കു​റ​ച്ച് നാ​ളു​ക​ളാ​യി പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ ഫോ​ണി​ൽ വി​ളി​ച്ച് ലൈം​ഗീ​ക ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും ശ​ല്യ​പെ​ടു​ത്തു​ക​യും ചെ​യ്ത​തി​നാ​ണ് കേ​സ്.

പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​യാ​ളെ കു​റി​ച്ച് മ​റ്റ് വി​വ​ര​ങ്ങ​ൾ ഒ​ന്നും ല​ഭ്യ​മ​ല്ല. മൊ​ബൈ​ൽ ന​മ്പ​ർ​കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ ലൊ​ക്കേ​ഷ​ൻ കി​ട്ടി​യാ​ൽ മാ​ത്ര​മേ പ്ര​തി​യെ കു​റി​ച്ച് എ​ന്തെ​ങ്കി​ലും സൂ​ച​ന ല​ഭി​ക്കു​ക​യു​ള്ളു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment