ബസില്‍ യാത്രചെയ്ത യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തിയ സംഭവം: പരാതി നല്‍കിയ യുവതിയെ യുവാവും സുഹൃത്തുക്കളും ഭീഷണിപ്പെടുത്തിയതായി പരാതി

tvm-mobileകടുത്തുരുത്തി: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ തന്റെ ചിത്രം ഫോണില്‍ പകര്‍ത്തിയ സംഭവത്തില്‍ പരാതി നല്‍കിയ യുവതിയെ, യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് ഭീഷണിപ്പെട ുത്തിയതായി പരാതി. ആപ്പാഞ്ചിറ സ്വദേശ ിയായ യുവതിയാണ് ഇതുസംബന്ധിച്ചു വൈക്കം എഎസ്പിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ 15നാണ് പരാതിക്ക് ഇടയാക്കിയ സംഭവം ഉണ്ടായതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. താലൂക്ക് ഓഫീസിലേക്കു പോകുന്നതിനായി ആപ്പാഞ്ചിറയില്‍ നിന്നും ബസില്‍ കയറിയതാണ് യുവതി.

യാത്രയ്ക്കിടെ ബസില്‍ യാത്ര ചെയ്യുകയായിരുന്ന പ്രദീപെന്ന യുവാവ് മൊബൈല്‍ ഫോണുപയോഗിച്ചു തന്റെ ചിത്രം പകര്‍ത്തിയെന്നും ഇതു ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ ഭീഷിണിപെടു ത്തിയെന്നും യുവതി പറഞ്ഞു. തുടര്‍ന്ന് സംഭവം സംബന്ധിച്ചു കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് പരാതി സംബന്ധിച്ചു അന്വേഷണം ആരംഭിച്ചതോടെ പ്രദീപും രണ്ട് സുഹൃത്തുക്കളും യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി ഭീഷി ണിപെടു ത്തിയെന്നും പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷിണി പെടുത്തിയെന്നും യുവതിയുടെ പരാതില്‍ പറയുന്നു.

Related posts