ക്ലാ​സി​ൽ ഗെ​യിം ക​ളി​ക്കു​ന്ന​ത് ത​ട​ഞ്ഞു; മ​ല​യാ​ളി അ​ധ്യാ​പി​ക​യെ മ​ർ​ദി​ച്ച് വി​ദ്യാ​ർ​ഥി

ചെ​ങ്ങ​ന്നൂ​ർ: മാ​ല​ദ്വീ​പി​ലെ സ്കൂ​ളി​ൽ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​ല​യാ​ളി അ​ധ്യാ​പി​ക​യ്ക്ക് പ​രി​ക്ക്. ചെ​ങ്ങ​ന്നൂ​ർ തി​ട്ട​മേ​ൽ ക​ല്ലൂ​ർ ദീ​പ​ക് ശ​ശി​യു​ടെ ഭാ​ര്യ സ്മി​ത എ​ൻ. പി​ള്ള​യ്ക്കാ​ണ് (35) മൂ​ക്കി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

മാ​ല​ദ്വീ​പി​ലെ ഗ​ധൂ ദ്വീ​പി​ലെ ഗ​ഫ് ധാ​ൽ അ​ടോ​ൾ സ്കൂ​ളി​ൽ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ക്ലാ​സെ​ടു​ക്കു​ന്ന​തി​നി​ടെ ല​ബോ​റ​ട്ട​റി​യി​ലെ കം​പ്യൂ​ട്ട​റി​ൽ ഗെ​യിം ക​ളി​ക്കു​ക​യാ​യി​രു​ന്ന എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ സ്മി​ത പ​ല​ത​വ​ണ താ​ക്കീ​ത് ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ ഇ​ത് കൂ​ട്ടാ​ക്കാ​തി​രു​ന്ന​തോ​ടെ വീ​ഡി​യോ പ​ക​ർ​ത്തി പ്രി​ൻ​സി​പ്പ​ലി​നോ​ട് റി​പ്പോ​ർ​ട്ട് ചെ​യ്യു​മെ​ന്ന് സ്മി​ത പ​റ​ഞ്ഞു. ഇ​തോ​ടെ, പ്ര​കോ​പി​ത​നാ​യ വി​ദ്യാ​ർ​ഥി സ്മി​ത​യു​ടെ മു​ഖ​ത്ത് തു​ട​ർ​ച്ച​യാ​യി ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് ഭ​ർ​ത്താ​വ് ദീ​പ​ക് പ​റ​ഞ്ഞു.

ബോ​ധ​ര​ഹി​ത​യാ​യ ഇ​വ​രെ മ​റ്റ് അ​ധ്യാ​പ​ക​രാ​ണ് ആം​ബു​ല​ൻ​സി​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച​ത്. മൂ​ക്കി​ന്‍റെ എ​ല്ലി​ന് പൊ​ട്ട​ലേ​റ്റി​ട്ടു​ള്ള സ്മി​ത​യ്ക്ക് ഡോ​ക്ട​ർ​മാ​ർ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്.

മാ​ല​ദ്വീ​പ് ഹൈ​ക്ക​മ്മി​ഷ​ണ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്മി​ത​യെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും ദീ​പ​ക് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് സ്മി​ത ഈ ​സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യി ജോ​ലി​ക്ക് ചേ​ർ​ന്ന​ത്.

Related posts

Leave a Comment