മൊ​ബൈ​ലും 40,000 രൂ​പ​യും ക​വ​ർ​ന്ന ക​ള്ള​ന്‍റെ ദൃശ്യം സി​സി​ടി​വി​യി​ൽ ; ഫോ​ണും കാ​ലി പ​ഴ്സും വേ​സ്റ്റ് കൂ​ന​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ

കോ​ല​ഞ്ചേ​രി: ചൂ​ണ്ടി-​പു​ത്ത​ൻ​കു​രി​ശ് റൂ​ട്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ഫ​ർ​ണി​ച്ച​ർ ക​ട​യി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ണും പ​ണ​മ​ട​ങ്ങു​ന്ന പ​ഴ്സും മോ​ഷ്ടി​ച്ച ക​ള്ള​ൻ സി​സി​ടി​വി​യി​ൽ കു​ടു​ങ്ങി. ഇ​ന്ന​ലെ വൈ​കി​ട്ട് 3.50നും 4.15​നും ഇ​ട​യി​ലു​ള്ള സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ഷ​ർ​ട്ടും മു​ണ്ടും ധ​രി​ച്ച് ഏ​ക​ദേ​ശം 35-40 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന മോ​ഷ്ടാ​വാ​ണ് ഫ​ർ​ണിച്ച​ർ ക​ട​യി​ലെ​ത്തി സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഓ​മ്നി വാ​നി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ണും പ​ണ​വും മോ​ഷ്ടി​ച്ച​ത്. സി​സി​ടി​വി കാ​മ​റ​യി​ൽ​നി​ന്ന് മോ​ഷ​ണം തി​രി​ച്ച​റി​ഞ്ഞ ക​ട​യി​ലെ ജീ​വ​ന​ക്കാ​ർ മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ മ​ന​സി​ലാ​ക്കി കോ​ല​ഞ്ചേ​രി​യി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ള​ജി​നോ​ട് ചേ​ർ​ന്നു​ള്ള ബി​ൽ​ഡിം​ഗി​ന്‍റെ വേ​സ്റ്റ് കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തി​ന്‍റെ അ​ടി​യി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ണും കാ​ലി​യാ​ക്കി​യ പ​ഴ്സും ഉ​പേ​ക്ഷി​ച്ച​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ട​വ​ർ ലൊ​ക്കേ​ഷ​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മോ​ഷ്ടാ​വ് ഇ​ന്ന​ലെ രാ​ത്രി കോ​ല​ഞ്ചേ​രി​യു​ടെ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ത​ങ്ങി​യ​താ​യാ​ണ് മ​ന​സി​ലാ​ക്കു​ന്ന​ത്. പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

Related posts