ഭീ​ക​ര​ത​യ്ക്ക് ചു​ട്ട​മ​റു​പ​ടി ന​ൽ​കും; ഭീ​ക​ര​ത​യെ ചെ​റു​ത്ത് തോ​ൽ​പ്പി​ക്കാ​ൻ രാ​ജ്യ​ത്തി​നാ​കും; പാ​ക്കി​സ്ഥാ​ന് പ​രോ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നെ​തി​രേ പ​രോ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്കി​ന് ശേ​ഷം രാ​ജ്യ​ത്തി​ന്‍റെ സ​മാ​ധാ​നം ത​ക​ർ​ക്കാ​ൻ ശ്ര​മ​മു​ണ്ടാ​യി.

എ​ന്നാ​ൽ രാ​ജ്യം അ​തി​നെ ക​രു​ത്തോ​ടെ നേ​രി​ട്ടു. ഭീ​ക​ര​ത​യെ ചെ​റു​ത്ത് തോ​ൽ​പ്പി​ക്കാ​ൻ രാ​ജ്യ​ത്തി​നാ​കും. ഭീ​ക​ര​ർ​ക്ക് ചു​ട്ട​മ​റു​പ​ടി ന​ൽ‌​കു​മെ​ന്നും സൈ​നി​ക​ർ​ക്കൊ​പ്പം ദീ​പാ​വ​ലി ആ​ഘോ​ഷി​ക്ക​വെ മോ​ദി പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ സു​ര​ക്ഷാ​ക​വ​ചം സൈ​നി​ക​രാ​ണ്. സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്കി​ലെ സൈ​നി​ക​രു​ടെ പ​ങ്ക് രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​മാ​യി. രാ​ജ്യ​സു​ര​ക്ഷ​യാ​ണ് പ്ര​ധാ​നം, ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യു​മു​ണ്ടാ​കി​ല്ല.

നി​ര​വ​ധി വ​നി​ത​ക​ൾ​ക്ക് സൈ​ന്യ​ത്തി​ൽ പ്ര​വേ​ശ​നം ന​ൽ​കി രാ​ജ്യം മു​ന്നേ​റു​ക​യാ​ണ്. പി​റ​ന്ന മ​ണ്ണി​നെ സേ​വി​ക്കു​ക​യാ​ണ് ന​മ്മു​ടെ ക​ട​മ​യെ​ന്നും മോ​ദി പ​റ​ഞ്ഞു.

Related posts

Leave a Comment