സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ജീ​വ​ന​ക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിക്കും; ക്രിമിനൽ കേസ് പ്രതി അൻസാരിയെ കുടുക്കി പോലീസ്


കു​റ​വി​ല​ങ്ങാ​ട്: സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​രി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ച കേ​സി​ല്‍ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ട​മാ​ളൂ​ര്‍ ചാ​മ​ത്ത​ല ഭാ​ഗ​ത്ത് ക​പ്രാ​യി​ല്‍​പ​റ​മ്പി​ല്‍ എം.​ആ​ര്‍. അ​ന്‍​സാ​രി (38) യെ​യാ​ണ് കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെ വെ​മ്പ​ള്ളി​യി​ൽ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​രി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.മോ​ഷ്ടി​ച്ച മൊ​ബൈ​ല്‍ ഫോ​ണ്‍ കോ​ട്ട​യം കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​നു സ​മീ​പ​മു​ള്ള മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ട​യി​ല്‍ തു​ച്ഛ​മാ​യ വി​ല​യ്ക്കു വി​റ്റി​രു​ന്നു.

അ​ടു​ത്തി​ടെ, വെ​മ്പ​ള്ളി​യി​ലെ മ​റ്റൊ​രു സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍​നി​ന്നും ഇ​യാ​ൾ ഫോ​ൺ മോ​ഷ്ടി​ച്ചി​രു​ന്നു. പ്ര​തി​ക്ക് കോ​ട്ട​യം വെ​സ്റ്റ് സ്റ്റേ​ഷ​നി​ല്‍ ക്രി​മി​ന​ല്‍ കേ​സു​ണ്ട്

Related posts

Leave a Comment