കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലി​ലെ ശു​ചി​മു​റി​യി​ല്‍ മൊ​ബൈ​ൽ​ കാ​മ​റ: യു​വാ​വി​നെ​തി​രേ പോ​ക്‌​സോ

കാ​സ​ര്‍​ഗോ​ഡ്: ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലി​ലെ ശു​ചി​മു​റി​യി​ല്‍ മൊ​ബൈ​ൽ ഫോ​ൺ കാ​മ​റ ഓ​ൺ ചെ​യ്തു​വെ​ച്ച സം​ഭ​വ​ത്തി​ല്‍ യു​വാ​വി​ന്‍റെ പേ​രി​ല്‍ ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ലം​പാ​ടി​യി​ലെ ടി.​എ. സ​മീ​റി​ന്‍റെ (30) പേ​രി​ല്‍ പോ​ക്‌​സോ നി​യ​മ പ്ര​കാ​ര​വും ഐ​ടി ആ​ക്ട് അ​നു​സ​രി​ച്ചു​മാ​ണ് കേ​സെ​ടു​ത്ത​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ കു​ടും​ബ​മാ​ണ് ശു​ചി​മു​റി​യി​ല്‍ കാ​മ​റ വ​ച്ചി​ട്ടു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​ത്.

ശു​ചി​മു​റി​യി​ലെ​ത്തി​യ സ്ത്രീ​ക​ള്‍ കാ​മ​റ ഓ​ണ്‍​ചെ​യ്തു​വ​ച്ച മൊ​ബൈ​ല്‍ ക​ണ്ടെ​ത്തി ഹോ​ട്ട​ല്‍ അ​ധി​കൃ​ത​രെ ഏ​ല്പി​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ടൗ​ണ്‍ സി​ഐ അ​ബ്ദു​ള്‍ റ​ഹീം, എ​സ്‌​ഐ മെ​ല്‍​വി​ന്‍ എ​ന്നി​വ​ര്‍ ഇ​ന്ന​ലെ രാ​ത്രി യു​വാ​വി​ല്‍ നി​ന്ന് മൊ​ഴി​യെ​ടു​ത്തു. അ​ശ്ലീ​ലദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ ഇ​യാ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ൺ വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്തും.

Related posts