നെ​ഞ്ചി​നു​ള്ളി​ൽ ക​മ്പി കു​ത്തി​യി​റ​ങ്ങി​യ​യാ​ൾ ശാ​ന്ത​നാ​യി മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്നു; അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് നെ​ഞ്ചി​നു​ള്ളി​ലേ​ക്ക് ക​മ്പി തു​ള​ച്ചു​ക​യ​റി​യ​യാ​ൾ ശാ​ന്ത​നാ​യി മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലെ ലി​യാ​ണോ​യിം​ഗ് പ്ര​വ​ശ്യ​യി​ലെ ലി​യോ​യാം​ഗി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ​തി​മൂ​ന്ന് അ​ടി നീ​ള​മു​ള്ള ക​മ്പി, കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സ് ത​ക​ർ​ത്ത് ഡ്രൈ​വ​ർ സീ​റ്റി​ലി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ നെ​ഞ്ചി​ലേ​ക്ക് കു​ത്തി​ക​യ​റി മ​റു​വ​ശ​ത്ത് എ​ത്തു​ക​യാ​യി​രു​ന്നു. കാ​റി​നു​ള്ളി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങാ​നാ​കാ​തെ കു​ടു​ങ്ങി​യ അ​ദ്ദേ​ഹം മ​നോ​ധൈ​ര്യം ന​ഷ്ട​പ്പെ​ടാ​തെ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.

അ​ൽ​പ്പ സ​മ​യ​ത്തി​നു​ള്ളി​ൽ ത​ന്നെ ഇ​വി​ടെ എ​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ക​മ്പി മു​റി​ച്ചു മാ​റ്റി​യ​തി​നു ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തെ കാ​റി​നു​ള്ളി​ൽ നി​ന്നും പു​റ​ത്തി​റ​ക്കി​യ​ത്. പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

Related posts