കാ​ഷ്മീ​രിൽ നിന്നുള്ള ആ​ദ്യ മു​സ്‌​ലിം വ​നി​താ പൈ​ലറ്റായി ഇ​റാം ഹ​ബീ​ബ്

ജ​മ്മു കാ​ഷ്മീ​രി​ൽ നി​ന്നു​ള്ള ആ​ദ്യ മു‌​സ്‌​ലിം വ​നി​താ പൈ​ല​റ്റാ​യി ച​രി​ത്രം സൃ​ഷ്ടി​ച്ച് 33 വ​യ​സു​കാ​രി ഇ​റാം ഹ​ബീ​ബ്. സെ​പ്റ്റം​ബ​ർ മു​ത​ൽ ഇ​ന്‍​ഡി​ഗോ​യി​ൽ ഇ​റാം ഹ​ബീ​ബ് വി​മാ​ന​ങ്ങ​ള്‍ പ​റ​ത്തും. കാ​ഷ്മീ​രി​ൽ നി​ന്നു​ള്ള മൂ​ന്നാ​മ​ത്തെ വ​നി​താ പൈ​ല​റ്റാ​ണ് ഇ​റാം ഹ​ബീ​ബ്.

2016-ൽ ​കാ​ഷ്മീ​രി പ​ണ്ഡി​റ്റാ​യ ത​ൻ​വി റെ​യ്ന എ​യ​ർ‌ ഇ​ന്ത്യ​യി​ൽ പൈ​ല​റ്റാ​യി വി​മാ​നം പ​റ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ൽ കാ​ഷ്മീ​ർ സ്വ​ദേ​ശി​യാ​യ ആ​യി​ഷ അ​സീ​സ് രാ​ജ്യ​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സ്റ്റു​ഡ​ന്‍റ് പൈ​ല​റ്റാ​യി ച​രി​ത്രം സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​വ​ർ​ക്ക് ശേ​ഷ​മാ​ണ് കാ​ഷ്മീ​രി​ലെ മു​സ്‌​ലിം വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള ഇ​റാം ഹ​ബീ​ബും വി​മാ​നം പ​റ​ത്താ​നൊ​രു​ങ്ങു​ന്ന​ത്.

പൈ​ല​റ്റാ​കാ​നെ​ത്തി​യ ത​നൊ​രു കാ​ഷ്മീ​രി മു​സ്‌​ലി​മാ​ണെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ എ​ല്ലാ​വ​രും ആ​ശ്ച​ര്യ​പ്പെ​ട്ടി​രു​ന്നു. പ​ക്ഷേ ത​ന്‍റെ ല​ക്ഷ്യ​ത്തെ കൈ​വ​രി​ക്കാ​നു​ള്ള ആ​ഗ്ര​ഹ​വു​മാ​യി മു​ന്നോ​ട്ടു പോ​യെ​ന്നും ഇ​റാം ഹ​ബീ​ബ് പ​റ​ഞ്ഞു. 2016ൽ ​യു​എ​സി​ൽ നി​ന്ന് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാക്കിയ ഇ​റാം ഡ​ൽ​ഹി​യി​ൽ വാ​ണി​ജ്യ പൈ​ല​റ്റ് ലൈ​സ​ന്‍​സി​നു​ള്ള ക്ലാ​സു​ക​ൾ എ​ടു​ക്കു​ന്നു​ണ്ട്.

Related posts