പു​തി​യ ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തി​ലേ​ക്കു സ്വാ​ഗ​തം! പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ചെ​രി​പ്പോ ഷൂ​വോ എ​റി​യു​ന്ന​വ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ; വാഗ്ദാനവുമായി സിനിമാ സംവിധായകന്‍

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു​നേ​രെ ചെ​രി​പ്പെ​റി​യു​ന്ന​വ​ർ​ക്കു പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് സി​നി​മാ സം​വി​ധാ​യ​ക​ൻ. സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി ചി​ത്രം പ​ദ്മാ​വ​തി​ക്കെ​തി​രാ​യ തീ​വ്ര വ​ല​തു​പ​ക്ഷ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മും​ബൈ​യി​ൽ​നി​ന്നു​ള്ള സം​വി​ധാ​യ​ക​നാ​യ രാം ​സു​ബ്ര​ഹ്മ​ണ്യ​ന്‍റെ പ​രാ​മ​ർ​ശം.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ചെ​രി​പ്പോ ഷൂ​വോ എ​റി​യു​ന്ന​വ​ർ​ക്ക് ഞാ​ൻ ഒ​രു ല​ക്ഷം രൂ​പ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. പു​തി​യ ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തി​ലേ​ക്കു സ്വാ​ഗ​തം- രാം ​സു​ബ്ര​ഹ്മ​ണ്യ​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

നേ​ര​ത്തെ, പ​ദ്മാ​വ​തി​യി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ന​ടി ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ ത​ല​യ​റു​ക്കു​ന്ന​വ​ർ​ക്ക് 10 കോ​ടി രൂ​പ ഇ​നാം പ്ര​ഖ്യാ​പി​ച്ച് ഹ​രി​യാ​ന ബി​ജെ​പി നേ​താ​വ് സു​ര​ജ് പാ​ൽ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​നെ​തി​രേ രാ​ജ്യ​വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്നെ​ങ്കി​ലും പ്ര​സ്താ​വ​ന​യി​ൽ​നി​ന്നു പി​ന്നോ​ട്ടു​പോ​കാ​ൻ ബി​ജെ​പി നേ​താ​വ് ത​യാ​റാ​യി​ട്ടി​ല്ല.

Related posts