യുപിയിൽ ദളിതർക്ക് രക്ഷയില്ല! ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​സ​ഭ്യം പ​റ​ഞ്ഞ് പു​റ​ത്താ​ക്കി​യ​താ​യി ബി​ജെ​പി എം​പി ഛോട്ടെ​ലാ​ൽ ഖ​ർ​വാ​ർ; രണ്ട് ബിജെപി എംപിമാർ പ്രധാനമന്ത്രിക്ക് പരാതി നൽകി

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​ന്‍റെ ദ​ളി​ത് വി​രു​ദ്ധ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ പ​രാ​തി​യു​മാ​യി ബി​ജെ​പി എം​പി. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​സ​ഭ്യം പ​റ​ഞ്ഞ് പു​റ​ത്താ​ക്കി​യ​താ​യി ബി​ജെ​പി എം​പി ഛോട്ടെ​ലാ​ൽ ഖ​ർ​വാ​ർ പ്ര​ധാ​ന​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് മ​റ്റൊ​രു ദ​ളി​ത് എം​പി​യാ​യ അ​ശോ​ക് കു​മാ​ർ​രം​ഗ​ത്ത് എ​ത്തി​യ​ത്.

യു​പി​യി​ൽ ദ​ളി​ത​ർ​ക്കു നേ​രേ പോ​ലീ​സ് അ​തി​ക്ര​മം ന​ട​ത്തു​ക​യാ​ണെ​ന്നും ക​ള്ള​ക്കേ​സു​ക​ളി​ൽ​കു​ടു​ക്കു​ക​യു​മാ​ണെ​ന്നാ​ണ് കു​മാ​റി​ന്‍റെ ആ​രോ​പ​ണം. ദ​ളി​ത​രേ വീ​ടു​ക​ളി​ൽ നി​ന്ന് പു​റ​ത്താ​ക്കി മ​ർ​ദ്ദി​ക്കു​ക​യാ​ണെ​ന്നും മോ​ദി​ക്ക‍​യ​ച്ച ക​ത്തി​ൽ അ​ശോ​ക് കു​മാ​ർ പ​റ​ഞ്ഞ്. ഇ​റ്റ​വ​ഹ​യി​ൽ നി​ന്നു​ള്ള എം​പി​യാ​ണ് അ​ശോ​ക് കു​മാ​ർ.

ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ സ​ന്ദ​ർ​ശി​ച്ച ത​ന്നെ അ​സ​ഭ്യം പ​റ​ഞ്ഞ് പു​റ​ത്താ​ക്കി​യ​താ​യി ബി​ജെ​പി​യു​ടെ ദ​ളി​ത് എം​പി ഛോട്ടെ​ലാ​ൽ ഖ​ർ​വാ​ർ ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​പി​ച്ചി​രു​ന്നു. യു​പി​യി​ലെ റോ​ബ​ർ​ട്സ് ഗ​ഞ്ച് മ​ണ്ഡ​ല​ത്തി​ലെ എം​പി​യാ​ണ് ഇ​ദ്ദേ​ഹം.

ര​ണ്ടു ത​വ​ണ താ​ൻ സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴും മു​ഖ്യ​മ​ന്ത്രി ത​ന്നെ അ​സ​ഭ്യം പ​റ​ഞ്ഞ് പു​റ​ത്താ​ക്കി​യ​താ​യി എം​പി ആ​രോ​പി​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ വി​വി​ധ ദ​ളി​ത് സം​ഘ​ട​ന​ക​ൾ രാ​ജ്യ​വ്യാ​പ​ക പ്ര​ക്ഷോ​ഭം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബി​ജെ​പി​യെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി പാ​ർ​ട്ടി എം​പി ത​ന്നെ രം​ഗ​ത്തെ​ത്തി​യ​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ൽ നി​ന്നു ക​ടു​ത്ത വി​വേ​ച​ന​മാ​ണു ത​നി​ക്കും ത​ന്‍റെ മ​ണ്ഡ​ല​ത്തി​നും ഉ​ണ്ടാ​കു​ന്ന​ത്. പ​രാ​തി കേ​ൾ​ക്കാ​ൻ പോ​ലും സം​സ്ഥാ​ന നേ​തൃ​ത്വം ത​യാ​റാ​കു​ന്നി​ല്ലെ​ന്നും യോ​ഗി ആ​ദി​ത്യ​നാ​ഥ്, ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ മ​ഹേ​ന്ദ്ര​നാ​ഥ് പാ​ണ്ഡെ, ബി​ജെ​പി നേ​താ​വ് സു​നി​ൽ ബ​ൻ​സ​ൽ എ​ന്നി​വ​രു​ടെ പേ​രു​ക​ൾ പ​രാ​മ​ർ​ശി​ച്ചു ഛോട്ടെ​ലാ​ൽ പ​റ​യു​ന്നു.

Related posts