വെറൈറ്റി അല്ലേ..! മോ​ദി​യു​ടെ 71-ാം ജ​ന്മ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 71 അ​ടി നീ​ള​മു​ള്ള വാ​ക്സീ​ൻ സി​റി​ഞ്ചി​ന്‍റെ മാ​തൃ​ക​യി​ൽ കേ​ക്ക്

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ പി​റ​ന്നാ​ളി​ന് സി​റി​ഞ്ചി​ന്‍റെ മാ​തൃ​ക​യി​ലു​ള്ള കേ​ക്കു​മാ​യി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ.

മോ​ദി​യു​ടെ 71-ാം ജ​ന്മ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 71 അ​ടി നീ​ള​മു​ള്ള ഭീ​മ​ൻ കേ​ക്കാ​ണ് മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ൽ സി​റ്റി​യി​ലെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ മു​റി​ച്ച​ത്.

വാ​ക്സീ​ൻ സി​റി​ഞ്ചി​ന്‍റെ മാ​തൃ​ക​യി​ലാ​ണ് കേ​ക്ക് നി​ർ​മി​ച്ച​ത്. മോ​ദി​യു​ടെ ചി​ത്ര​മു​ള്ള ടീ​ഷ​ർ​ട്ട് ധ​രി​ച്ചാ​ണ് പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​ത്.

കേ​ക്കി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. രാ​ജ്യ​ത്തി​ന് അ​ക​ത്തും പു​റ​ത്തും ന​രേ​ന്ദ്ര​മോ​ദി​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്ന് ഒ​ട്ടേ​റെ പേ​ർ രം​ഗ​ത്തെ​ത്തി.

അ​തേ​സ​മ​യം, ദേ​ശീ​യ തൊ​ഴി​ലി​ല്ലാ​യ്മ ദി​ന​മാ​യാ​ണ് കോ​ണ്‍​ഗ്ര​സ് ആ​ച​രി​ക്കു​ന്ന​ത്.

Related posts

Leave a Comment