പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദീ​പാ​വ​ലി ആഘോഷം കാ​ഷ്മീ​രി​ലെ സൈ​നി​ക​ർ​ക്കൊ​പ്പം

ശ്രീ​ന​ഗ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ദീ​പാ​വ​ലി ദി​നം കാ​ഷ്മീ​രി​ലെ സൈ​നി​ക​ർ​ക്കൊ​പ്പം പ​ങ്കി​ടും. ര​ജൗ​രി ജി​ല്ല​യി​ലെ നൗ​ഷേ​ര സെ​ക്ട​റി​ൽ നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്ക് സ​മീ​പം വി​ന്യ​സി​ച്ചി​രി​ക്കു​ന്ന സൈ​നി​ക​ർ​ക്കൊ​പ്പ​മാ​ണ് ന​രേ​ന്ദ്ര​മോ​ദി​യു​ള്ള​ത്.

ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ര​ജൗ​രി ജി​ല്ല​യി​ലെ സൈ​നി​ക​ർ​ക്കൊ​പ്പം ദീ​പാ​വ​ലി ആ​ഘോ​ഷി​ക്കു​ന്ന​ത്. മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ക​ര​സേ​നാ മേ​ധാ​വി ജ​ന​റ​ൽ എം.​എം. ന​ര​വാ​നെ ബു​ധ​നാ​ഴ്ച ജ​മ്മു​വി​ലെ​ത്തി സു​ര​ക്ഷാ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

പൂ​ഞ്ച്, ര​ജൗ​രി ജി​ല്ലാ അ​തി​ർ​ത്തി​ക​ൾ പ​ങ്കി​ടു​ന്ന ഈ ​മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​യ്ക്കി​ടെ 11 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​തേ സെ​ക്ട​റി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ ഒ​രു ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ ര​ണ്ട് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment