പ്രതിപക്ഷത്തിന്‍റെ വെല്ലുവിളി ഏറ്റെടുത്ത് മോദി; വാരാണസിയിൽ ഇത്തവണയും മത്സരിക്കും; എതിരാളി ഹർദിക് പട്ടേൽ? വീണ്ടും മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് എൽകെ അദ്വാനിയും,  മുരളി മനോഹർ ജോഷിയും 

നിയാസ് മുസ്തഫ
പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ത്ത​വ​ണ​യും വാ​രാ​ണ​സി​യി​ൽ ത​ന്നെ മ​ത്സ​രി​ക്കും. ഇ​തോ​ടെ വാ​രാ​ണ​സി​ വീ​ണ്ടും വി​വി​ഐ​പി മ​ണ്ഡ​ല​മാ​യി മാ​റു​ക​യാ​ണ്. പ്രി​യ​ങ്ക​ ഗാന്ധിയു​ടെ വ​ര​വോ​ടെ​യും സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യു​ടെ​യും ബി​എ​സ്പി​യു​ടെ​യും ഒ​ത്തുചേ​ര​ലി​ലൂ​ടെ​യും ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ്ര​തി​സ​ന്ധി നേ​രി​ട്ട ബി​ജെ​പിക്ക് മോ​ദി​യു​ടെ സാ​ന്നി​ധ്യം കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സം പ​ക​രും.

2014ൽ ​വാ​രാ​ണ​സി കൂ​ടാ​തെ ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യി​ലും മോ​ദി ജ​ന​വി​ധി തേ​ടി​യി​രു​ന്നു. ര​ണ്ടി​ട​ത്തും വി​ജ​യി​ച്ച മോ​ദി വ​ഡോ​ദ​ര​യി​ലെ എം​പി സ്ഥാ​നം രാ​ജി​വ​ച്ച് വാ​രാ​ണ​സി​യി​ലെ എം​പി​യാ​യി തു​ട​രു​ക​യാ​യി​രു​ന്നു. വ​ഡോ​ദ​രയി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ധു​സൂ​ദ​ന​ൻ മി​സ്ത്രി​യേ​യും വാ​രാ​ണ​സി​യി​ൽ ആം ആദ്മി പാർട്ടി നേതാവ് അ​ര​വി​ന്ദ് കേ​ജ്‌‌​രി​വാ​ളി​നെ​യു​മാ​ണ് തോ​ൽ​പ്പി​ച്ച​ത്.

ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത മോ​ദി വാ​രാ​ണ​സി മ​ണ്ഡ​ല​ത്തി​ൽ മാ​ത്ര​മേ മ​ത്സ​രി​ക്കു​ന്നു​ള്ളൂ​വെ​ന്ന​താ​ണ്. മ​റ്റൊ​രു സു​ര​ക്ഷി​ത മ​ണ്ഡ​ല​ത്തി​ൽ കൂ​ടി മ​ത്സ​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് താ​ല്പ​ര്യ​മു​ണ്ടെ​ങ്കി​ലും വാ​രാ​ണ​സി​യിൽ മാ​ത്രം മ​ത്സ​രി​ച്ചാ​ൽ മ​തി​യെ​ന്ന നിലപാടാണ് മോ​ദിക്ക്. ത​ന്നെ ഒ​രി​ക്ക​ലും വാ​രാ​ണ​സി ച​തി​ക്കി​ല്ലാ​യെ​ന്ന് മോ​ദി ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു. 2014ൽ 3,71,784​വോ​ട്ടു​ക​ൾ​ക്കാ​ണ് മോ​ദി ഇ​വി​ടെ വി​ജ​യി​ച്ച​ത്. 5,81,022 വോ​ട്ടു​ക​ൾ ന​രേ​ന്ദ്ര​മോ​ദി നേ​ടി​യ​പ്പോ​ൾ അ​ര​വി​ന്ദ് കേജ്്‌‌രിവാ​ൾ 2,09,238 വോ​ട്ടു​ക​ൾ നേ​ടി.

എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​റ്റ പ്രി​യ​ങ്ക ഗാ​ന്ധി​ക്ക് മോ​ദി​യു​ടെ മണ്ഡലമായ വാ​രാ​ണ​സി​യും യുപി മുഖ്യമന്ത്രി യോ​ഗി ആ​ദി​ത്യ നാ​ഥ് മത്സരിച്ച ഗോ​ര​ഖ് പൂ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള കി​ഴ​ക്ക​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല​യാ​ണ് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ന​രേ​ന്ദ്ര​മോ​ദി​യേ​യും യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ​യും തളയ്ക്കുക എ​ന്ന ല​ക്ഷ്യ​മാ​ണ് ഇ​തു​വ​ഴി കോ​ൺ​ഗ്ര​സ് പ്രി​യ​ങ്ക​യ്ക്കു ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ പ്രി​യ​ങ്ക ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ൾ സ്വീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് മോ​ദി വാ​രാ​ണ​സി​യി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. വാ​രാ​ണ​സി​യി​ൽ പ്രി​യ​ങ്ക ഗാ​ന്ധി മ​ത്സ​രി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ മ​ത്സ​ര​ത്തി​ലേ​ക്ക് ഇ​ല്ലാ​യെ​ന്ന് പ്രി​യ​ങ്ക വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ആ​രാ​യി​രി​ക്കും മോ​ദി​യു​ടെ എ​തി​രാ​ളി എ​ന്ന നി​ല​യി​ൽ ച​ർ​ച്ച തു​ട​ങ്ങി.

പ​ട്ടേ​ൽ സ​മു​ദാ​യ​ത്തി​ന്‍റെ നേ​താ​വാ​യ ഹ​ർ​ദി​ക് പ​ട്ടേ​ൽ മോ​ദി​ക്കെ​തി​രേ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​മെ​ന്ന് മു​ന്പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​പ്പോ​ഴും ഹർദിക് നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ൽ ഹ​ർ​ദി​ക്കി​നെ കോ​ൺ​ഗ്ര​സ്, ആം ​ആ​ദ്മി പാ​ർ​ട്ടി, എ​സ്പി-​ബി​എ​സ്പി സ​ഖ്യം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷകക്ഷികൾ പി​ന്തു​ണ​യ്ക്കാ​നാ​ണ് സാ​ധ്യ​ത.

അ​തേ​സ​മ​യം, മു​തി​ർ​ന്ന ബി​ജെ​പി നേ​താ​ക്ക​ളാ​യ എ​ൽ​കെ അ​ദ്വാ​നി, മു​ര​ളി മ​നോ​ഹ​ർ ജോ​ഷി തു​ട​ങ്ങി​യ​വ​ർ വീ​ണ്ടും മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ലാ​ണ്. കേ​ന്ദ്ര നേ​തൃ​ത്വം പ​ച്ച​ക്കൊ​ടി കാ​ട്ടി​യി​ൽ ഇ​വ​ർ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ്ഗോ​ദ​യി​ൽ ഇ​റ​ങ്ങും. ഇ​ത്ത​വ​ണ​യും ഗാ​ന്ധിന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് അ​ദ്വാ​നി മ​ത്സ​രി​ക്കാ​നാ​ണ് നീ​ക്കം.

അ​ദ്വാ​നി മ​ത്സ​രി​ച്ചാ​ൽ ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ​യാ​ളാ​യി അ​ദ്വാ​നി മാ​റും. ജ​ന​താ​ദ​ൾ യു​ണൈ​റ്റ​ഡി​ന്‍റെ രാം ​സു​ന്ദ​ർ ദാ​സ് ആ​ണ് നി​ല​വി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ​യാ​ൾ. 2009ൽ 88-ാം ​വ​യ​സി​ൽ മ​ത്സ​രി​ച്ച് 93-ാം വ​യ​സി​ൽ രാം ​സു​ന്ദ​ർ ദാ​സ് വി​ര​മി​ച്ചു.

അ​ദ്വാ​നി​യെ​ക്കൂ​ടാ​തെ 84 വയസുള്ള മു​ര​ളി മ​നോ​ഹ​ർ ജോ​ഷി, 85വയസുള്ള ശാ​ന്ത​കു​മാ​ർ, 77വയസുകാരായ ക​ൽ​രാ​ജ് മി​ശ്ര, ഭ​ഗ​ത് സിം​ഗ് കോ​ശ്യാ​രി എ​ന്നി​വ​രും മ​ത്സ​രി​ക്കാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഇവരെല്ലാം പ്രായക്കൂ ടതലുള്ളവരാണെങ്കിലും ഇവരുടെ അനുഭവ സന്പത്ത് ബിജെപി ആഗ്രഹിക്കുന്നുണ്ട്. നേ​ര​ത്തെ മു​ര​ളി മ​നോ​ഹ​ർ ജോ​ഷി​യു​ടെ മ​ണ്ഡ​ല​മാ​യി​രു​ന്നു വാ​രാ​ണ​സി. മോ​ദി​ക്കു​വേ​ണ്ടി 2014ൽ ​അ​ദ്ദേ​ഹം കാ​ൺ​പൂ​രി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു.

Related posts