നിലവില്‍ പാക്കിസ്ഥാന്‍ ഭീകരവാദത്തിന് തടയിടാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി നരേന്ദ്രമോദി തന്നെ! ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയതിങ്ങനെ

കാഷ്മീരിലെ പുല്‍വായില്‍ നടന്ന ഭീകരാക്രമണത്തിന് കനത്ത തരിച്ചടി തന്നെ പാക്കിസ്ഥാന് കൊടുക്കുമെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് ഇന്ത്യ. ഭീകരവാദത്തെ എതിര്‍ക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തറപ്പിച്ച് പറയുകയും ചെയ്തു. ഇപ്പോഴിതാ ഭീകരവാദത്തെ സംബന്ധിച്ച് ഇന്ത്യടുഡെ ആക്‌സിസ് മൈ ഇന്ത്യ നടത്തിയ ഒരു സര്‍വെ ഫലം ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നു. ഭീകരവാദത്തെ നേരിടാന്‍ കഴിയുന്ന ഏറ്റവും മികച്ച പ്രധാനന്ത്രി ആരെന്ന ചോദ്യമാണ് സര്‍വേയില്‍ ചോദിച്ചത്. സര്‍വേയില്‍ 49 ശതമാനം പേരാണ് നരേന്ദമോദിയ്ക്ക് വോട്ടുചെയ്തത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് 15 ശതമാനം വോട്ട് മാത്രമെ ലഭിച്ചുള്ളൂ. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ 29 സംസ്ഥാനങ്ങളിലായാണ് ആക്‌സിസ് മൈ ഇന്ത്യ, ഇന്ത്യ ടുഡേയുടെ പൊളിറ്റിക്കല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുമായി (ജീഹശശേരമഹ ടീേരസ ഋഃരവമിഴല) ചേര്‍ന്ന് സര്‍വെ സംഘടിപ്പിച്ചത്.

മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിങ്ങിനാണ് മൂന്ന് ശതമാനം പേര്‍ വോട്ടുചെയ്തത്. അറിയില്ല എന്ന ഉത്തരം നല്‍കിയത് 21 ശതമാനം പേര്‍. നരേന്ദ്രമോദി സര്‍ക്കാരിന്റെ പാകിസ്ഥാന്‍, കാഷ്മീര്‍ നയങ്ങള്‍ ശരിയെന്ന് 47 ശതമാനം പേര്‍. യുപിഎ സര്‍ക്കാരിനേക്കാള്‍ മികച്ചതാണിതെന്നും സര്‍വെ ഫലം പറയുന്നു.

നിലവില്‍ ഭീകരവാദത്തെ നേരിടാന്‍ പാകിസ്ഥാനുമായി യുദ്ധമാണ് വേണ്ടതെന്ന് സര്‍വെയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. 36 ശതമാനം പേരാണ് യുദ്ധം വേണമെന്ന് അഭിപ്രായപ്പെട്ടത്. 23 ശതമാനം പേര്‍ മിന്നലാക്രമണത്തെ പിന്തുണച്ചു. ബിന്‍ലാദനെതിരെ അമേരിക്ക നടത്തിയതിന് സമാനമായി മസൂദ് അസ്ഹറിനെതിരായി ആക്രമണം വേണമെന്ന് 18 ശതമാനം അഭിപ്രായപ്പെട്ടു. സാമ്പത്തികവും നയതന്ത്രപരവുമായി പാകിസ്ഥാനെ ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്ന് 15 ശതമാനം പേര്‍ പറഞ്ഞു.

Related posts