ഐശ്വര്യമുള്ള തുടക്കം; പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷം ലക്ഷദ്വീപിൽ സഞ്ചാരികളുടെ ഗണ്യമായ ഒഴുക്ക്; ലക്ഷദ്വീപ് ടൂറിസം

മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ല​ക്ഷ​ദ്വീ​പ് സ​ന്ദ​ർ​ശ​നം. അ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. മോ​ദി​യു​ടെ ല​ക്ഷ്വ​ദീ​പ് സ​ന്ദ​ർ​ശ​ന​ത്തി​നു പി​ന്നാ​ലെ ല​ക്ഷ​ദ്വീ​പി​ലെ ടൂ​റി​സം മേ​ഖ​ല​യി​ൽ വ​ലി​യ തോ​തി​ലു​ള്ള സ്വാ​ധീ​നം ഉ​ണ്ടാ​യെ​ന്ന് ടൂ​റി​സം ഓ​ഫീ​സ​ർ ഇം​തി​യാ​സ് മു​ഹ​മ്മ​ദ് ടി. ​ബി. 

ദ്വീ​പ് സ​ന്ദ​ർ​ശി​ക്കു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​ത്ത​നെ വ​ർ​ദ്ധ​ന​വ് ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഒ​രു​പാ​ട് ആ​ളു​ക​ൾ ദ്വീ​പി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് വി​ളി​ക്കു​ന്നു എ​ന്ന​ത് ത​ന്നെ​യാ​ണ് വ​ള​രെ വ​ലി​യ മാ​റ്റം. ദേ​ശീ​യ​ത​ല​ത്തി​ൽ നി​ന്ന് മാ​ത്ര​മ​ല്ല, അ​ന്ത​ർ​ദേ​ശീ​യ ടൂ​റി​സം വി​പ​ണി​യി​ൽ നി​ന്ന് പോ​ലും അ​ന്വേ​ഷ​ണം ല​ഭി​ക്കു​ന്നു​ണ്ട്. സാ​ധാ​ര​ണ നി​ല​യി​ൽ നി​ന്ന് കു​ത്ത​നെ​യു​ള്ള വ​ർ​ദ്ധ​ന​വാ​ണ് സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ലും, ദ്വീ​പി​നെ കു​റി​ച്ച് അ​റി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദ്വീ​പ് സ​ന്ദ​ർ​ശ​നം മേ​ഖ​ല​യി​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ളെ കു​റി​ച്ച് ഒ​രു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭാ​വി​യി​ൽ മി​ക​ച്ച മാ​റ്റ​ങ്ങ​ൾ ദ്വീ​പി​ൽ വ​രു​ത്തു​ന്ന​തി​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ഇം​തി​യാ​സ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കൂ​ടു​ത​ൽ ക്രൂ​യി​സ്ഷി​പ്പ് ക​മ്പ​നി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ല​ക്ഷ​ദ്വീ​പ് ഇ​പ്പോ​ൾ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും ല​ക്ഷ​ദ്വീ​പി​ലേ​ക്ക് വ​ള​രെ കു​റ​ച്ച് എ​യ​ർ​ലൈ​നു​ക​ൾ മാ​ത്ര​മേ നി​ല​വി​ലു​ള്ളു. കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മേ​ഖ​ല​യി​ലേ​ക്ക് അ​നു​വ​ദി​ക്കു​ക​യാ​ണെ​ങ്കി​ൽ, വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​നി​യും വ​ർ​ദ്ധ​ന​വ് ഉ​ണ്ടാ​കു​മെ​ന്നും ഇം​തി​യാ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Related posts

Leave a Comment