ആ​ല​പ്പു​ഴ​യ്ക്കൊ​രു കേ​ന്ദ്ര​മ​ന്ത്രി; മോ​ഡി​യു​ടെ ഗ്യാ​ര​ണ്ടി സി​പി​എം ഭ​രി​ക്കു​ന്നി​ട​ത്ത്;  ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ ഫ്ല​ക്സ് ബോ​ർ​ഡ് വി​വാ​ദ​ത്തി​ൽ

അന്പല​പ്പു​ഴ: സിപിഎം ​ഭ​രി​ക്കു​ന്ന സ​ഹ​ക​ര​ണബാ​ങ്ക് വ​ക ഭൂ​മി​യി​ൽ ബി​ജെപി ​സ്ഥാ​നാ​ർ​ഥി​യു​ടെ കൂ​റ്റ​ൻ ഫ്ല​ക്സ് ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത് വി​വാ​ദ​മാ​കു​ന്നു. കാ​ക്കാ​ഴം റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​നു സ​മീ​പം നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന 105-ാം ന​മ്പ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​നോ​ട് ചേ​ർ​ന്നാ​ണ് ബി​ജെപി ​സ്ഥാ​നാ​ർ​ഥി ശോ​ഭ സു​രേ​ന്ദ്ര​ന് വോ​ട്ട​ഭ്യ​ർ​ഥിച്ച് കൂ​റ്റ​ൻ ഫ്ല​ക്സ് ബോ​ർ​ഡ് ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

ഏ​താ​നം മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പ​ര​സ്യക​മ്പ​നി സ്ഥാ​പി​ച്ച ഇ​രി​മ്പി​ൽ തീ​ർ​ത്ത ട​വ​റി​ലാ​ണ് ഫ്ല​ക്സ് ബോ​ർ​ഡ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രോ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽനി​ന്ന് എ​തി​ർ​പ്പു​ക​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​തേസ​മ​യം, ഇ​ത്ത​രം ബോ​ർ​ഡ് സ​ഹ​ക​ര​ണബാ​ങ്കി​ൽ സ്ഥാ​പി​ച്ച​ത് ത​ങ്ങ​ള​റി​ഞ്ഞി​ട്ടി​ല്ല​ന്നാ​ണ് സം​ഘം ഭ​ര​ണ​സ​മി​തി​യി​ലെ ചി​ല​ർ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ന്ന​ത്.

ഇ​വി​ടെ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി എ.എം. ആ​രി​ഫി​ന്‍റെ ബോ​ർ​ഡ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന പ്ര​വ​ർ​ത്ത​ക​ർ ബിജെപി ​സ്ഥാ​നാ​ർ​ഥിയു​ടെ ബോ​ർ​ഡ് ഉ​യ​ർ​ന്ന​തോ​ടെ സിപിഎ​മ്മി​ൽ വ​ൻ ക​ലാ​പക്കൊ​ടി​യാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. സിപിഎം -​ബിജെപി അ​ന്ത​ർ​ധാ​ര​യാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ സി​പിഎ​മ്മി​ൽ ഇ​തേച്ചൊല്ലി വ​ൻ​ക​ലാ​പ​വും ചേ​രി പോ​രും രൂ​ക്ഷ​മാ​കും.

ബാ​ങ്കി​ന്‍റെ ​പ്ര​വ​ർ​ത്തി തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്നാ​ണ് അ​മ്പ​ല​പ്പു​ഴ​യി​ലെ ത​ന്നെ ചി​ല പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ളാ​യി സിപിഎം ​ഭ​രി​ക്കു​ന്ന സ​ഹ​ര​ണ ബാ​ങ്കാ​ണി​ത്. ഇ​തി​ന്‍റെ ഭൂ​മി കൈ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെട്ട് നേ​ര​ത്തെ ഏ​റെ വി​വാ​ദ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ ഈ ​വി​വാ​ദ​വും ഉ​യ​രു​ന്ന​ത്.

Related posts

Leave a Comment