ലാ​വി​ലി​ൻ കേ​സി​ലെ വി​ധി മു​ന്നി​ൽ​ക​ണ്ടു​ള്ള നീ​ക്കം; പി​ണ​റാ​യി മോ​ദി​യു​മാ​യി ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തിയെന്ന് കെ. ​മു​ര​ളി​ധ​ര​ൻ

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി​യെ​ന്ന് കെ. ​മു​ര​ളി​ധ​ര​ൻ എം.​പി. പ്ര​തി​പ​ക്ഷ പ്ര​മേ​യ​ത്തെ അ​തി​നാ​ലാ​ണ് എ​തി​ർ​ക്കു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. മാ​ഹി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി​ണ​റാ​യി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യി ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി. ഇ​തു​കൊ​ണ്ടാ​ണ് ഗ​വ​ർ​ണ​ർ​ക്കെ​തി​രെ​യു​ള്ള പ്ര​തി​പ​ക്ഷ പ്ര​മേ​യ​ത്തെ എ​തി​ർ​ക്കു​ന്ന​ത്. ന​യ​പ്ര​ഖ്യാ​പ​ന ദി​വ​സം മു​ഖ്യ​മ​ന്ത്രി​യു​ടെ ത​നി​നി​റ​മ​റി​യാം. ലാ​വി​ലി​ൻ കേ​സി​ലെ വി​ധി മു​ന്നി​ൽ​ക​ണ്ടു​ള്ള നീ​ക്ക​മാ​ണി​തെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​രോ​പി​ച്ചു.

Related posts

Leave a Comment