കഞ്ചാവ് മാഫിയയ്ക്കെതിരേ പരാതി നൽകിയ വീട്ടമ്മയേയും മകനേയും ആക്രമിച്ച സംഭവം; ഗു​ണ്ടാ സം​ഘാം​ഗം അഖിൽ ജോസഫ് പോലീസ് പിടിയിൽ

കോ​ട്ട​യം: ക​ഞ്ചാ​വ് മാ​ഫി​യയ്​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​തി​നു വീ​ട്ട​മ്മ​യെ​യും മ​ക​നെ​യും വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഗു​ണ്ടാ സം​ഘാം​ഗ​മാ​യ യു​വാ​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു. അ​തി​ര​ന്പു​ഴ പ​ള്ളി​പ്പ​റ​ന്പി​ൽ അ​ഖി​ൽ ജോ​സ​ഫാ (26) ണ് ​അ​റ​സ്റ്റി​ലാ​യ​ത്.

അ​തി​ര​ന്പു​ഴ സ്വ​ദേ​ശി​യാ​യ താ​മ​രാ​ക്ഷ​ൻ ക​ഞ്ചാ​വ് മാ​ഫി​യ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യെ​ന്നാ​രോ​പി​ച്ചാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ സു​ര​ജ, മ​ക​ൻ ശ്രീ​ജി​ത്ത് എ​ന്നി​വ​രെ ഗു​ണ്ടാ സം​ഘം ര​ണ്ടാ​ഴ്ച മു​ൻ​പ് വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​രു​വ​രും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്തി​രു​ന്നു.

എ​ട്ടു മാ​സം മു​ൻ​പ് ഇ​തേ പ​രാ​തി​യു​ടെ പേ​രി​ലാ​ണ് താ​മ​രാ​ക്ഷ​നെ ഗു​ണ്ടാ അ​ക്ര​മി സം​ഘം കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. അ​തി​ര​ന്പു​ഴ, ആ​ർ​പ്പൂ​ക്ക​ര, നാ​ൽ​പ്പാ​ത്തി മ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​റ​ണാ​കു​ള​ത്തു​നി​ന്നും ക​ഞ്ചാ​വും മ​റ്റ് ല​ഹ​രി മ​രു​ന്നു​ക​ളും എ​ത്തി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘം ഗു​ണ്ടാ സം​ഘ​ങ്ങ​ളു​ടെ ത​ണ​ലി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു.

ഈ ​പ​രാ​തി​ക​ൾ​ക്കു പി​ന്നി​ൽ താ​മ​രാ​ക്ഷ​നാ​ണെ​ന്ന് സം​ശ​യി​ച്ചാ​ണ് ഗു​ണ്ടാ​സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം പ്ര​തി​ക​ൾ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ഴാ​ണ് അ​ഖി​ലി​നെ അ​റ​സ്റ്റു ചെ​യ്ത​ത്.

ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ എ​സ്ഐ ടി.​എ​സ്. റെ​നീ​ഷ്, അ​ഡീ​ഷ​ണ​ൽ എ​സ്ഐ ബി​നു, സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഗി​രീ​ഷ്, അ​നീ​ഷ്, ബാ​ബു, രാ​ഗേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ അ​തി​ര​ന്പു​ഴ നാ​ൽ​പ്പാ​ത്തി​മ​ല പെ​രു​ന്പ​റ​ന്പി​ൽ ജോ​ർ​ജി​ന്‍റെ മ​ക​ൻ ജോ​ബി​സ് ജോ​ർ​ജ് (20) റി​മാ​ൻ​ഡി​ലാ​ണ്.

Related posts

Leave a Comment