എന്തായിരിക്കും കാരണം.. മോദി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്നു; തീരുമാനം ഞായറാഴ്ച

ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ ഉ​പേ​ക്ഷി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ട്വി​റ്റ​റി​ലാ​ണ് മോ​ദി ഇ​തു സം​ബ​ന്ധി​ച്ച സൂ​ച​ന ന​ൽ​കി​യ​ത്.

ഫേ​സ്ബു​ക്ക്, ട്വി​റ്റ​ർ, ഇ​ൻ​സ്റ്റ​ഗ്രാം, യൂ​ട്യൂ​ബ് എ​ന്നി​വ​യി​ലെ അ​ക്കൗ​ണ്ടു​ക​ൾ ഉ​പേ​ക്ഷി​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​തെ​ന്നു മോ​ദി ട്വീ​റ്റ് ചെ​യ്തു.

ഞാ​യ​റാ​ഴ്ച ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ന്തു​കൊ​ണ്ടാ​ണ് സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ ഉ​പേ​ക്ഷി​ക്കാ​ൻ മോ​ദി ആ​ലോ​ചി​ക്കു​ന്ന​തെ​ന്നു വ്യ​ക്ത​മ​ല്ല.

ട്വി​റ്റ​റി​ൽ ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ പി​ന്തു​ട​രു​ന്ന രാ​ഷ്ട്രീ​യ നേ​താ​വാ​ണ് ന​രേ​ന്ദ്ര മോ​ദി. ട്വി​റ്റ​റി​ൽ 53.3 ദ​ശ​ല​ക്ഷം, ഫേ​സ്ബു​ക്കി​ൽ 44 ദ​ശ​ല​ക്ഷം, ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ 35.2 ദ​ശ​ല​ക്ഷം, യൂ​ട്യൂ​ബി​ൽ 4.5 ദ​ശ​ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് മോ​ദി​യെ പി​ന്തു​ട​രു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം.

2014-ൽ ​പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ശേ​ഷം മോ​ദി ഒ​രു ത​വ​ണ പോ​ലും വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യി​ട്ടി​ല്ല. സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ആ​ശ​യ​വി​നി​മ​യം ന​ടത്തി​യി​രു​ന്ന​ത്.

Related posts

Leave a Comment