മു​ഖ്യ​മ​ന്ത്രി, പ്ര​ധാ​ന​മ​ന്ത്രി..! ഇടവേളകളില്ലാതെ മോദി അധികാരത്തിന്‍റെ ഇരുപതാം വർഷത്തിൽ

സ്വ​ന്തം ലേ​ഖ​ക​ൻ

ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​നേ​തൃ പ​ദ​വി​ക​ളി​ൽ ഇ​ട​വേ​ള​ക​ളി​ല്ലാ​തെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യി​ട്ട് 20 വ​ർ​ഷം പൂ​ർ​ത്തി​യാ​കുന്നു.

മു​ഖ്യ​മ​ന്ത്രി, പ്ര​ധാ​ന​മ​ന്ത്രി എന്നീ പ​ദ​വി​ക​ളി​ൽ ഇ​ട​വേ​ള​ക​ളി​ല്ലാ​തെ മോ​ദിയുടെ 20 ാം വർഷമാണിത്.

2001 ഒ​ക്ടോ​ബ​ർ ഏ​ഴി​നാ​ണ് ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി ന​രേ​ന്ദ്ര മോ​ദി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​ത്.

പി​ന്നീ​ട് 2002, 2007, 2012 വ​ർ​ഷ​ങ്ങ​ളി​ലും ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് 2014ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ത്.

2019 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും വി​ജ​യം നേ​ടി അ​ദ്ദേ​ഹം അ​ധി​കാ​രം നി​ല​നി​ർ​ത്തി.

Related posts

Leave a Comment