സാ​മൂ​ഹി​ക മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട കാ​മു​ക​ന്‍റെ അ​ടു​ത്ത് എ​ത്തി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി 13കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; പിന്നെ നടന്നത് ഇങ്ങനെ…

മു​ക്കം: സാ​മൂ​ഹി​ക മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട കാ​മു​ക​ന്‍റെ അ​ടു​ത്ത് എ​ത്തി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി 13കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച മൂ​ന്ന് യു​വാ​ക്ക​ളെ മു​ക്കം പോ​ലി​സ് പി​ടി​കൂ​ടി.

പെ​ൺ​കു​ട്ടി​യു​ടെ സു​ഹൃ​ത്താ​യ മ​ണാശേ​രി സ്വ​ദേ​ശി മി​ഥു​ൻ രാ​ജ്, ചാ​ത്ത​മം​ഗ​ലം മ​ല​യ​മ്മ സ്വ​ദേ​ശി അ​ഖി​ത്ത് രാ​ജ്, കു​റ്റി​പ്പാ​ല സ്വ​ദേ​ശി ജോ​ബി​ൻ രാ​ജ് എ​ന്നി​വ​രെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ​പ​റ​മ്പ് സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട ക​ർ​ണാ​ട​ക- ത​മി​ഴ്നാ​ട് അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ ഹു​സൂ​രി​ലെ കാ​മ​രാ​ജ് കോ​ള​നി സ്വ​ദേ​ശി​യാ​യ ധ​ര​ണി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.

ഹു​സൂ​രി​ലേ​ക്ക് പോ​കാ​ൻ പെ​ൺ​കു​ട്ടി സു​ഹൃ​ത്താ​യ മ​ണാ​ശേ​രി സ്വ​ദേ​ശി മി​ഥു​ൻ രാ​ജി​ന്‍റെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. ഹു​സൂ​രി​ൽ എ​ത്തി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് മി​ഥു​ൻ പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽനി​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ശേ​ഷം മ​ണാ​ശേ​രി​യി​ൽ വ​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ശേ​ഷം മി​ഥു​ൻ മ​റ്റു മൂ​ന്ന് കൂ​ട്ടു​കാ​രെ​യും കൂ​ട്ടി പെ​ൺ​കു​ട്ടി​യെ ധ​ര​ണി​യു​ടെ അ​ടു​ത്തെ​ത്തി​ച്ച് മ​ട​ങ്ങി പോ​രു​ക​യും ചെ​യ്തു. ഇ​തി​നി​ടെ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ കാ​ണാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് മു​ക്കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മൊ​ബൈ​ൽ ഫോ​ൺ ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധി​ച്ച​പ്പോ​ൾ പെ​ൺ​കു​ട്ടി ഹു​സൂ​രി​ലെ​ത്തി​യ​താ​യി മ​ന​സി​ലാ​ക്കി​യ മു​ക്കം പോ​ലീ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് ഹു​സൂ​രി​ലേ​ക്ക് പു​റ​പ്പെ​ടു​ക​യാ​യി​രു​ന്നു.

മു​ക്കം ഇ​ൻ​സ്പെ​ക്ട​ർ ബി.​കെ. സി​ജു​വി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം എ​എ​സ്ഐ സ​ലിം മു​ട്ടാ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഹു​സൂ​രി​ലേ​ക്ക് പോ​യ​ത്.

ക്വ​ട്ടേ​ഷ​ൻ സം​ഘം വി​ള​യാ​ടു​ന്ന കാ​മ​രാ​ജ് കോ​ള​നി​യി​ൽ നി​ന്ന് പോ​ലീ​സ് പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യും ധ​ര​ണി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. ശേ​ഷം പൊ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി പെ​ൺ​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്.

Related posts

Leave a Comment