ആ ചോദ്യത്തിനു പ്രസക്തിയില്ല! പ്രധാനമന്ത്രി നരേന്ദ്രമോദി ജന്മനാല്‍ തന്നെ ഇന്ത്യന്‍ പൗരന്‍; പൗരത്വം തെളിയിക്കുന്ന രേഖയുടെ ആവശ്യമില്ലെന്ന്….

സ്വ​ന്തം ലേ​ഖ​ക​ൻ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജ​ന്മ​നാ ഇ​ന്ത്യ​ൻ പൗ​ര​നാ​ണെ​ന്നും അ​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​നു പൗ​ര​ത്വം തെ​ളി​യി​ക്കു​ന്ന​തി​നു രേ​ഖ​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ്.

മോ​ദി​യു​ടെ പൗ​ര​ത്വം തെ​ളി​യി​ക്കു​ന്ന രേ​ഖ ആ​വ​ശ്യ​പ്പെ​ട്ട് സു​ബ​ൻ​ക​ർ സ​ർ​ക്കാ​രും പ്ര​ണോ​ജി​ത് ഡേ ​എ​ന്നി​വ​രു​ടെ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യ്ക്കു ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

1955ലെ ​പൗ​ര​ത്വ നി​യ​മ​ത്തി​ലെ മൂ​ന്നാം വ​കു​പ്പ് പ്ര​കാ​രം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജ​ന്മ​നാ​ൽ ത​ന്നെ ഇ​ന്ത്യ​ൻ പൗ​ര​നാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ചോ​ദ്യ​ത്തി​നു പ്ര​സ​ക്തി​യി​ല്ലെ​ന്നു മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം, ഈ ​മ​റു​പ​ടി​ക്കെ​തി​രേ വ​ലി​യ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. ന​രേ​ന്ദ്ര മോ​ദി​ക്ക് പൗ​ര​ത്വം തെ​ളി​യി​ക്കു​ന്ന രേ​ഖ​യു​ണ്ടോ​യെ​ന്നാ​ണ് ചോ​ദ്യ​മെ​ന്നും അ​തി​ന​ല്ല അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് മ​റു​പ​ടി ന​ൽ​കി​യ​തെ​ന്നു​മാ​ണു വി​മ​ർ​ശ​നം.

രാ​ജ്യ​മെ​ങ്ങും പൗ​ര​ത്വ ര​ജി​സ്റ്റ​ർ ന​ട​പ്പി​ലാ​ക്കാ​ൻ നീ​ക്കം ന​ട​ത്തു​ന്ന​ിനെ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​മെ​തി​രേ പ്ര​ക്ഷോ​ഭം ന​ട​ക്കു​ന്ന​തി​നു​മി​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ത്ത​ര​മൊ​രു മ​റു​പ​ടി ന​ൽ​കി​യ​തെന്ന് ശ്ര​ദ്ധേ​യം.

1955ലെ ​പൗ​ര​ത്വ നി​യ​മ​മ​നു​സ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് പൗ​ര​ത്വ ര​ജി​സ്ട്രേ​ഷ​ൻ ആ​വ​ശ്യ​മി​ല്ലെ​ങ്കി​ൽ മ​റ്റു​ള്ള​വ​ർ​ക്ക് അ​തെ​ന്തി​നാ​ണെ​ന്ന് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക സീ​മി പാ​ഷ ട്വീ​റ്റ് ചെ​യ്തു.

Related posts

Leave a Comment