ഞ​ങ്ങ​ൾ സ്നേ​ഹ​ത്തി​ലൂ​ടെ ജ​യി​ക്കും, വെ​റു​പ്പി​ലൂ​ടെ​യ​ല്ല! മോ​ദി​യെ കെ​ട്ടി​പ്പി​ടി​ച്ച രാ​ഹു​ലി​നെ “പ​ട​മാ​ക്കി’; പോ​സ്റ്റ​റ​ടി​ച്ച് മ​ഹാ​രാ​ഷ്ട്ര കോ​ണ്‍​ഗ്ര​സ്

മും​ബൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ കെ​ട്ടി​പ്പി​ടി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​ടം​വ​ച്ച് പോ​സ്റ്റ​റ​ടി​ച്ച് മ​ഹാ​രാ​ഷ്ട്ര കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം. മും​ബൈ അ​ന്ധേ​രി​യി​ലാ​ണ് പോ​സ്റ്റ​റു​ക​ൾ ഉ​യ​ർ​ന്ന​തെ​ന്ന് എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

മും​ബൈ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ​ഞ്ജ​യ് നി​രു​പം ചി​ത്ര​ങ്ങ​ൾ ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഞ​ങ്ങ​ൾ സ്നേ​ഹ​ത്തി​ലൂ​ടെ ജ​യി​ക്കും, വെ​റു​പ്പി​ലൂ​ടെ​യ​ല്ല എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് പോ​സ്റ്റ​ർ അ​ച്ച​ടി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പാ​ർ​ല​മെ​ന്‍റി​ൽ അ​വി​ശ്വാ​സ പ്ര​മേ​യ ച​ർ​ച്ച​യ്ക്കി​ടെ​യാ​ണ് രാ​ഹു​ൽ മോ​ദി​യെ കെ​ട്ടി​പ്പി​ടി​ച്ച​ത്.

നി​ങ്ങ​ൾ​ക്കെ​ന്നെ പ​പ്പു എ​ന്നു വി​ളി​ക്കാം. എ​ന്നാ​ൽ എ​ന്‍റെ​യു​ള്ളി​ൽ നി​ങ്ങ​ളോ​ട് വെ​റു​പ്പ് ഒ​ട്ടു​മി​ല്ല. കാ​ര​ണം ഞാ​ൻ കോ​ണ്‍​ഗ്ര​സു​കാ​ര​നാ​ണ് എ​ന്ന് പാ​ർ​ല​മെ​ന്‍റി​ലെ പ്ര​സം​ഗ​ത്തി​നൊ​ടു​വി​ൽ രാ​ഹു​ൽ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു സ​മീ​പ​മെ​ത്തി അ​ദ്ദേ​ഹ​ത്തെ ആ​ലിം​ഗ​നം ചെ​യ്ത​ത്.

Related posts