കൗ​മാ​ര​ക്കാ​രി​യെ മാ​സ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ചു; ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​പ്പി​ച്ചു; ഒടുവില്‍…

മു​സ​ഫ​ർ​ന​ഗ​ർ: കൗ​മാ​ര​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ മാ​സ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സ​ഫ​ർ​ന​ഗ​റി​ലാ​ണു സം​ഭ​വം.

ജ​നു​വ​രി മു​ത​ൽ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളി​ൽ യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ൾ യു​വാ​വ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് കൗ​മാ​ര​ക്കാ​രി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. പ​രാ​തി ല​ഭി​ച്ച​തി​നു പി​ന്നാ​ലെ ശ​നി​യാ​ഴ്ച വൈ​കി​ട്ടു​ത​ന്നെ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തെ​ന്നു സ​ർ​ക്കി​ൾ ഓ​ഫീ​സ​ർ രാ​ജീ​വ് കു​മാ​ർ സിം​ഗ് പ​റ​ഞ്ഞു.

പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​യാ​ക്കി. ബ​ലാ​ത്സം​ഗം ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ളാ​ണ് പോ​ലീ​സ് പ്ര​തി​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള​ത്.

Related posts