തെ​റ്റ് ചെ​യ്ത​വ​ർ​ക്കൊ​പ്പം സ​ർ​ക്കാ​ർ ഉ​ണ്ടാ​വി​ല്ലെ​ന്ന് മ​ന്ത്രി പി.​രാ​ജീ​വ്;മോഫിയയുടെ വീട്ടുകാരെ വിളിച്ച് മുഖ്യമന്ത്രി നൽകിയ ഉറപ്പിങ്ങനെ…

 

കൊ​ച്ചി: തെ​റ്റ് ചെ​യ്ത​വ​ർ​ക്കൊ​പ്പം സ​ർ​ക്കാ​ർ ഉ​ണ്ടാ​വി​ല്ലെ​ന്ന് മ​ന്ത്രി പി.​രാ​ജീ​വ്. മൊ​ഫി​യ പ​ര്‍​വീ​ണി​ന്‍റെ ആ​ലു​വ​യി​ലെ വീ​ട്ടി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മൊ​ഫി​യ​യു​ടെ അ​ച്ഛ​നോ​ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഫോ​ണി​ൽ സം​സാ​രി​ച്ചെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി.

സ​ർ​ക്കാ​ർ മോ​ഫി​യ​യു​ടെ കു​ടും​ബ​ത്തി​നൊ​പ്പ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ച​താ​യി പി. ​രാ​ജീ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

സി​ഐ സു​ധീ​റി​നെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യെ​ന്ന് മോ​ഫി​യ​യു​ടെ അ​ച്ഛ​ൻ ദി​ൽ​ഷാ​ദ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മോ​ഫി​യ​യു​ടെ അ​മ്മ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​റ​പ്പി​ൽ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് പ്ര​തി​ക​രി​ച്ചു.

Related posts

Leave a Comment