മോ​ഫി​യ കേ​സി​ൽ സി​ഐ സു​ധീ​റി​ന് സ​സ്പെ​ൻ​ഷ​ൻ; വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​വും; സിഐയ്ക്കെതിരേയുള്ള ആരോപണം ചെറുതല്ല


തി​രു​വ​ന​ന്ത​പു​രം: ന​വ​വ​ധു​വാ​യ നി​യ​മ​വി​ദ്യാ​ര്‍​ഥി​നി മോ​ഫി​യ പ​ർ​വീ​ൺ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ആ​ലു​വ സി​ഐ സി.​എ​ല്‍. സു​ധീ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ഇ​യാ​ൾ​ക്കെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​വും പ്ര​ഖ്യാ​പി​ച്ചു.

കൊ​ച്ചി ഈ​സ്റ്റ് ട്രാ​ഫി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റാ​ണ് അ​ന്വേ​ഷി​ക്കു​ക. സി​ഐ​യ്ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് മോ​ഫി​യ​യു​ടെ കു​ടും​ബ​ത്തി​ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു.

ഭ​ർ​തൃ​വീ​ട്ടി​ലെ പീ​ഡ​നം സം​ബ​ന്ധി​ച്ചു മോ​ഫി​യ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ക്കാ​ൻ വൈ​കി​യ​തി​നു പു​റ​മെ ഒ​ത്തു​തീ​ർ​പ്പി​നു പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി പ്പി​ച്ച് ഇ​ര​യെ അ​വ​ഹേ​ളി​ച്ചെ​ന്നു​മാ​ണ് സി​ഐ​ക്കെ​തി​രേ​യു​ള്ള ആ​രോ​പ​ണം.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച സ്റ്റേ​ഷ​നി​ൽ​നി​ന്നു വീ​ട്ടി​ലെ​ത്തി​യ ഉ​ട​ൻ മോ​ഫി​യ ജീ​വ​നൊ​ടു​ക്കു ക​യാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നു സി​ഐ​യെ തി​രു​വ​ന​ന്ത​പു​രം പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്കു സ്ഥ​ലം​മാ​റ്റി​യി​രു​ന്നു.

Related posts

Leave a Comment