അഭിനയിക്കുകയല്ല, ജീവിക്കുകയാണ്! ലാല്‍ ജോസ് കട്ട് പറഞ്ഞിട്ടും കരച്ചില്‍ നിര്‍ത്താനാവാതെ മോഹന്‍ലാല്‍; സംഭവം ഏറ്റെടുത്ത് ട്രോളന്മാരും

velipadinteഷൂട്ടിംഗിനിടെ നായകന്റെ അഭിനയമികവ് കണ്ട് കട്ട് പറയാന്‍ മറന്നുപോയ അനുഭവം ഈയടുത്തകാലത്ത് ഒരു സംവിധായകന്‍ പങ്കുവച്ചിരുന്നു. അന്ന് സോഷ്യല്‍മീഡിയയില്‍ ട്രോളന്മാര്‍ അത് ആഘോഷമാക്കുകയും ചെയ്തിരുന്നു. അതേസമയം, കട്ട് പറഞ്ഞിട്ടും അഭിനയം നിര്‍ത്താന്‍ പറ്റാതെപോയ അഭിനേതാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ആ അഭിനേതാവ് മറ്റാരുമല്ല, സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെ. മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ലാല്‍ ജോസ് കട്ട് പറഞ്ഞിട്ടും ആ രംഗത്തില്‍ നിന്ന് വിട്ടുപോവാനാവാതെ വികാരാധീനനായി പൊട്ടിക്കരയുന്ന ലാലിന്റെ വീഡിയോയുള്ളത്. മോഹന്‍ലാലിന്റെ കഥാപാത്രം ഒരു തോട്ടിറമ്പില്‍ നിന്നും ഒരു പെണ്‍കുട്ടിയെ കരയ്‌ക്കെത്തിക്കുകയാണ്. പെണ്‍കുട്ടിയുടേത് മൃതദേഹമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ചിത്രീകരണം. കരയ്‌ക്കെത്തുന്ന ലാല്‍ കുട്ടിയെ മടിയില്‍ വച്ച് പൊട്ടിക്കരയുകയുന്നതാണ് സീന്‍. സീന്‍ തീര്‍ന്നതോടെ ലാല്‍ ജോസ് കട്ട് പറയുകയും ചെയ്തു.

20155926_1913437735582501_1293745275899119620_n

മോഹന്‍ലാലിന്റെ അഭിനയ പാടവംകണ്ട് കാണികള്‍ ആവേശത്തോടെ കയ്യടിച്ചു. എന്നാല്‍ മോഹന്‍ലാലിന് കരച്ചില്‍ നിയന്ത്രിക്കാനാവുന്നില്ല. തലകുമ്പിട്ടിരുന്ന് കരയുന്ന അദ്ദേഹത്തെ ലൊക്കേഷനിലെ ചിലര്‍ എത്തിയാണ് താങ്ങിക്കൊണ്ടുപോകുന്നത്. മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനഘട്ടത്തിലാണ്. ചിത്രത്തില്‍ രണ്ടു വ്യത്യസ്ത ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തുന്നത്. കോളജ് അധ്യാപകനായ പ്രൊഫ.മൈക്കിള്‍ ഇടിക്കുളയാണ് ചിത്രത്തിലെ മോഹന്‍ലാലിന്റെ ഒരു കഥാപാത്രം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

20245398_1913210532271888_7782318007203847293_n

 

ഏതായാലും മോഹന്‍ലാല്‍ ആരാധകര്‍ അടക്കമുള്ള ട്രോളന്മാര്‍ പണി തുടങ്ങിക്കഴിഞ്ഞു. ലാല്‍ ജോസിന് ഇത് പരിചയമില്ലാത്തതുകൊണ്ടെണെന്നും ദുല്‍ഖറിന്റെ അഭിനയം കണ്ട് കട്ട് പറയാന്‍ മറന്നുപോയ സത്യന്‍ അന്തിക്കാടിനോട് ചോദിച്ചാല്‍ പറഞ്ഞുതരുമെന്നും ട്രോളന്മാര്‍ ഉപദേശിക്കുന്നുണ്ട്. തീര്‍ന്നില്ല, മോഹന്‍ലാലിന് കളിയാക്കലുകളോടൊപ്പം അഭിനന്ദനങ്ങളുമുണ്ട്. ജീവിക്കുന്നതുപോലെ അഭിനയിക്കുന്ന ഒരു നടനുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ പേര് മോഹന്‍ലാല്‍ എന്നായിരിക്കുമെന്ന് അവര്‍ പറഞ്ഞുവയ്ക്കുന്നു.

https://youtu.be/AIkQ3EY1hIw

20121349_977561892384940_3963630622909118047_o

Related posts