വേദിയിലെത്തിയ മോഹന്‍ലാലിനെ എഴുന്നേറ്റ് നിന്ന് രജിനീകാന്ത് കൈവീശി കാണിച്ചു:തമിഴരെ വിസ്മയിപ്പിച്ച ലാലേട്ടന്റെ മാസ് എന്‍ട്രി; വീഡിയോ തരംഗമാവുന്നു

ചെന്നൈ: സൗത്ത് ഇന്ത്യന്‍ സ്റ്റണ്ട് ഡയറക്ടേഴ്സ് ആന്‍ഡ് ആക്ടേഴ്സ് യൂണിയന്റെ സുവര്‍ണ ജൂബിലിയുടെ ആഘോഷച്ചടങ്ങില്‍ ലാലേട്ടന്റെ മാസ് എന്‍ട്രിയാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയിലെ സംസാരവിഷയം.തെന്നിന്ത്യന്‍ താരങ്ങള്‍ അണിനിരന്ന വേദിയില്‍ കാവി മുണ്ടെടുത്ത് മോഹന്‍ലാല്‍ എത്തിയ ചിത്രങ്ങള്‍ തരംഗമായിരുന്നു. കട്ട താടിയും, കാവി മുണ്ടുമുടുത്താണ് മോഹന്‍ലാല്‍ പരിപാടിയില്‍ പങ്കെടുത്തത്.

വേദിയിലേക്ക് മോഹന്‍ലാല്‍ എത്തിയതും താഴെ ഇരുന്ന് രജനികാന്ത് എഴുന്നേറ്റ് കൈവീശുന്നുണ്ട്. തന്റെ ഗുരുക്കന്മാരായ സ്റ്റണ്ട് മാസ്റ്റേഴ്സിനെക്കുറിച്ച് വാനോളം പുകഴ്ത്തിയ മോഹന്‍ലാല്‍ അവരെ പുരസ്‌കാരം നല്‍കി ആദരിച്ചു. ത്യാഗരാജന്‍ മാസ്റ്ററുടെ കാലില്‍ വീഴുന്ന മോഹന്‍ലാലിനെ കണ്ട് തമിഴ് താരങ്ങളെ കയ്യടിച്ച് അഭിനന്ദിച്ചു. അവതാരകന്റെ ആവശ്യപ്രകാരം ജില്ലയിലെ പശ്ചാത്തല സംഗിതത്തിന്റെ അകമ്പടിയോടെ ഒരു സ്റ്റെപ്പും നടന്ന ശേഷമാണ് മോഹന്‍ലാല്‍ വേദി വിട്ടത്. ‘ലാലേട്ടന്‍ പൊളിച്ചൂട്ടാ എന്നുള്ള കമന്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്’.

Related posts