ഇപ്പോ ഒരു തീരുമാനമായില്ലേ… അ​മ്മ​യി​ൽ ഏ​ക​പ​ക്ഷീ​യ തീ​രു​മാ​ന​ങ്ങ​ളു​ണ്ടാ​കി​ല്ലെന്ന് മോഹൻലാൽ; അ​മ്മ​യി​ലെ വി​വാ​ദ​ങ്ങ​ൾ സം​ഘ​ട​ന​യു​ടെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങളെന്ന് എ.​കെ.ബാലൻ

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ളം സി​നി​മാ അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റ് ന​ട​ൻ മോ​ഹ​ൻ​ലാ​ൽ സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി എ.​കെ.​ബാ​ല​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സും ദീ​ലീ​പി​ന്‍റെ അ​മ്മ​യി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വും ഉ​ൾ​പ്പെ​ടെ വി​വാ​ദ വി​ഷ​യ​ങ്ങ​ൾ കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യി. ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ അ​മ്മ​യി​ൽ ഉ​ണ്ടാ​കി​ല്ലെ​ന്ന് മോ​ഹ​ൻ​ലാ​ൽ ഉ​റ​പ്പു​ന​ൽ​കി​യെ​ന്ന് കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട മ​ന്ത്രി എ.​കെ.​ബാ​ല​ൻ അ​റി​യി​ച്ചു. അ​മ്മ​യി​ലെ വി​വാ​ദ​ങ്ങ​ൾ സം​ഘ​ട​ന​യു​ടെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളാ​ണെ​ന്നും അ​തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ടി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

അ​ടു​ത്ത ദി​വ​സം മോ​ഹ​ൻ​ലാ​ൽ വി​ദേ​ശ​ത്തേ​ക്കു പോ​വു​ക​യാ​ണെ​ന്നും തി​രി​ച്ചെ​ത്തി​യ​ശേ​ഷം സം​ഘ​ടന​യി​ൽ ഉ​ട​ലെ​ടു​ത്ത പ്ര​ശ​ന​ങ്ങ​ൾ​ക്കു പ​രി​ഹാ​ര​ത്തി​നു ശ്ര​മി​ക്കാ​മെ​ന്ന് അ​റി​യി​ച്ചെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts