മോഹന്‍ലാല്‍ വാങ്ങി പുതിയ ചാനല്‍ ഏവരെയും ഞെട്ടിച്ചു!

മഞ്ജു വാര്യരുടെ വിഷു ഹിറ്റായ മോഹന്‍ലാലിന്റെ സാറ്റ്‌ലൈറ്റ് റൈറ്റ് വിറ്റുപോയത് റിക്കാര്‍ഡ് തുകയ്ക്ക്. ഒരു നായിക പ്രാധാന്യമുള്ള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയായ നാലു കോടി രൂപയാണ് മോഹന്‍ലാലിന് ലഭിച്ചത്.

പുതിയതായി തുടങ്ങാന്‍ പോകുന്ന സീ മലയാളം ചാനലാണ് സംപ്രേക്ഷണ അവകാശം വാങ്ങിയത്. ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്സും സീ നെറ്റ് വര്‍ക്ക് തന്നെയാണ് സ്വന്തമാക്കയിരിക്കുന്നത്. ഓണത്തിന് ചാനല്‍ മലയാളികള്‍ക്ക് മുന്നിലെത്തുമെന്നാണ് കരുതുന്നത്.

റിലീസ് ചെയ്ത ആദ്യ ആറുദിനം അഞ്ചു കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ ചിത്ത്രതിന്റെ സാറ്റ്ലൈറ്റ് റൈറ്റ്സ് ഉള്‍പ്പെടെ ചിത്രത്തിന്റെ ബോക്സ്ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഇതുവരെയും അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല.

സാജിദ് യാഹിയ കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് മോഹന്‍ലാല്‍. ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയാണ് ഇന്‍ട്രോ സോഗ് ഉള്‍പ്പെടെ ഒരു ഗാനം പാടിയിരിക്കുന്നത്. അനില്‍ കുമാറാണ് നിര്‍മ്മാണം, ഷാജികുമാറാണ് ക്യാമറ.

ഇടി എന്ന സിനിമയ്ക്ക് ശേഷം സാജിദ് യഹിയ സംവിധാനം ചെയ്യുന്ന സിനിമയാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ മീനു എന്ന വീട്ടമ്മയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. സുനീഷ് വരനാടാണ് രചന. സൗബിന്‍ ഷാഹിര്‍, അജുവര്‍ഗീസ്, സിദ്ദിഖ്, സലീം കുമാര്‍, കെ.പി.എ.സി ലളിത, ഹരീഷ്, ശ്രീജിത്ത് രവി, ഉഷ ഉതുപ്പ് തുടങ്ങി വന്‍ താരനിര ചിത്രത്തെ സമ്പന്നമാക്കുന്നു.

 

Related posts