സുരക്ഷിതമായ ഒരു വീടെന്ന സ്വപ്നവുമായി  കുമാരൻ ഉറങ്ങാതെ കാവലിരിക്കുകയാണ് ഗർഭിണിയായ ഭാര്യക്കും മകൾക്കും വേണ്ടി

തി​രു​വി​ല്വാ​മ​ല: ഓ​ല​യും പ്ലാ​സ്റ്റി​ക് ഷീ​റ്റു​കൊ​ണ്ട് മേ​ഞ്ഞ കൂ​ര​യി​ൽ അ​ര​ക്ഷി​ത​മാ​യി ക​ഴി​യു​ക​യാ​ണ് എ​ര​വ​ത്തൊ​ടി പാ​ല​യ്ക്ക​പ​റ​ന്പ് മി​ച്ച​ഭൂ​മി​യി​ൽ താ​മ​സി​ക്കു​ന്ന കും​ഭാ​ര​സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട കു​മാ​ര​ന്‍റെ (34) കു​ടും​ബം. ഇ​തി​നു പു​റ​മെ രാ​ത്രി​യി​ലെ​ത്തു​ന്ന വ​ണ്ടു​ക​ളു​ടെ ശ​ല്യം​മൂ​ലം ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ സീ​ത​യ്ക്കും (24) മ​ക​ൾ നാ​ലു​വ​യ​സു​കാ​രി രോ​ഹി​ണി​ക്കും ഉ​റ​ക്ക​മൊ​ഴി​ച്ചു കാ​വ​ലി​രി​ക്കു​ക​യാ​ണ് കു​മാ​ര​ൻ.

അ​ട​ച്ചു​റ​പ്പു​ള്ള ഒ​രു വീ​ടെ​ന്ന സ്വ​പ്ന​ത്തി​നു പു​റ​മെ ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന കൂ​ര​യി​ൽ ഭാ​ര്യ​യു​ടെ പ്ര​സ​വം ക​ഴി​യും വ​രെ​യെ​ങ്കി​ലും അ​ന്തി​യു​റ​ങ്ങാ​ൻ ക​ഴി​യ​ണേ​യെ​ന്നാ​ണ് കു​മാ​ര​ന്‍റെ പ്രാ​ർ​ഥ​ന. സ​ന്ധ്യ​മ​യ​ങ്ങി മ​ണ്ണെ​ണ്ണ​വി​ള​ക്ക് തെ​ളി​യി​ച്ചാ​ൽ വ​ണ്ടു​ക​ൾ കൂ​ട്ട​ത്തോ​ടെ മേ​ൽ​ക്കൂ​ര​യി​ൽ വ​ന്നു​കൂ​ടും. പി​ന്നീ​ട് നി​ല​ത്തേ​ക്കു വീ​ണു​കൊ​ണ്ടി​രി​ക്കും.

പ​ക​ൽ ടാ​ർ​പാ​യ ചു​ട്ടു​പ​ഴു​ക്കു​ന്പോ​ൾ ഗ​ർ​ഭി​ണി​യാ​യ സീ​ത മ​ക​ളെ​യും​കൂ​ട്ടി മ​ര​ത്ത​ണ​ലി​ലോ അ​ടു​ത്ത വീ​ടു​ക​ളി​ലോ ചെ​ല്ലും. ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്പോ​ൾ രോ​ഹി​ണി​യു​ടെ ചെ​വി​യി​ൽ വ​ണ്ട് പെ​ട്ടു. പ്രാ​ഥ​മി​ക ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​മി​ച്ച ഓ​ല​മ​റ​യാ​ണു​ള്ള​ത്.

13-ാം വാ​ർ​ഡി​ൽ ഒ​റ്റ​പ്പെ​ട്ട കു​ന്നി​ൻ​പ്ര​ദേ​ശ​ത്താ​ണ് കു​മാ​ര​ന്‍റെ വീ​ട്. ഇൗ ​പ്ര​ദേ​ശ​ത്താ​ണ് അ​ടു​ത്തി​ടെ പു​ലി​യെ ക​ണ്ട​താ​യി അ​ഭ്യൂഹ​മു​ണ്ടാ​യ​ത്. തി​രു​വി​ല്വാ​മ​ല ടൗ​ണി​ലെ ഒ​രു ബേ​ക്ക​റി​യി​ലാ​ണ് കു​മാ​ര​ന്‌ ജോ​ലി ചെ​യ്യു​ന്ന​ത്. ത​ല ചാ​ക്കാ​ൻ സു​ര​ക്ഷി​ത​മാ​യ ഒ​രി​ട​മാ​ണ് കു​മാ​ര​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ആ​വ​ശ്യം.

Related posts