മോഹന്‍ലാല്‍ ഇരയ്‌ക്കൊപ്പമാണോ എന്നത് ആ ഒരൊറ്റ പ്രസ്താവനയിലൂടെ വ്യക്തമായതാണ്! അതിലും കൂടുതല്‍ വിശദീകരണം ആവശ്യമില്ല; തുറന്നിച്ച് നടി പത്മപ്രിയ

സമൂഹത്തില്‍ വളരെ വേഗം കത്തിപ്പടരുകയും ചര്‍ച്ച ചെയ്യപ്പെടുകയും വലിയ വിവാദങ്ങള്‍ക്ക് വഴി വയ്ക്കുകയും ചെയ്ത ഒന്നാണ് മീടു കാമ്പയിന്‍. കേരളത്തിലും അത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

അതേസമയം മീടു എന്നത് ഫെമിനിസ്റ്റുകളുടെ ഷോയാണെന്നും പ്രശസ്തി ആഗ്രഹിക്കുന്നവര്‍ മനപൂര്‍വം കെട്ടിച്ചമയ്ക്കുന്ന കഥയാണിതെന്നും ഒരുകൂട്ടം ആളുകള്‍ വാദിക്കുകയും ചെയ്തു. സമാനമായ രീതിയില്‍ മീടു ഫാഷനാണെന്ന തരത്തിലുള്ള, നടന്‍ മോഹന്‍ലാലിന്റെ പ്രസ്താവന വലിയ വിവാദമാവുകയുണ്ടായി.

മോഹന്‍ലാല്‍ എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്നതിന് വിശദീകരണവുമായി എത്തിയിരിക്കുകയാണിപ്പോള്‍ നടി പത്മപ്രിയ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യത്തെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.

നടനെന്ന നിലയിലും അമ്മയുടെ പ്രസിഡന്റ് എന്ന നിലയിലും മോഹന്‍ലാല്‍ എപ്പോഴും ഇരയായ നടിയ്‌ക്കൊപ്പമെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ മീടു ഫാഷനാണെന്ന് പറഞ്ഞതിലൂടെ അദ്ദേഹത്തിന്റെ നിലപാട് എന്താണെന്നത് വ്യക്തമാണ്. പത്മപ്രിയ പറഞ്ഞു.

മലയാളസിനിമയില്‍ നടന്‍ മുകേഷ്, അലന്‍സിയര്‍ എന്നിവര്‍ക്കെതിരെ മീ ടു ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു മോഹന്‍ലാലിന്റെ വിവാദപരാമര്‍ശം.

Related posts