വിദ്യാർഥികളെ കയറ്റുന്നില്ലെന്നാരോപിച്ച് ബ​സി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ത്തു; 5 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ കേ​സ്;ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍

പ​യ്യ​ന്നൂ​ര്‍(കണ്ണൂർ): സ്വ​കാ​ര്യ ബ​സി​ന്‍റെ ഗ്ലാ​സ് അ​ടി​ച്ചു​ത​ക​ർ​ത്തു എ​ന്ന ക​ണ്ട​ക്ട​റു​ടെ പ​രാ​തി​യി​ല്‍ അ​ഞ്ച് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ കേ​സ്.​ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ എ​ടാ​ട്ട് കോ​ള​ജ് സ്‌​റ്റോ​പ്പി​ലാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം.

വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് പ​യ്യ​ന്നൂ​ര്‍-​ക​ണ്ണൂ​ര്‍ റൂ​ട്ടി​ല്‍ സ​ര്‍​വ്വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ന്‍റെ ഇ​ല​ക്‌​ട്രോ​ണി​ക്സ് വാ​തി​ല്‍ അ​ഞ്ച് പേ​ര​ട​ങ്ങു​ന്ന വി​ദ്യാ​ര്‍​ഥി സം​ഘം അ​ടി​ച്ചു​പൊ​ളി​ച്ച​തി​ല്‍ 20,000 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് ക​ണ്ട​ക്ട​ര്‍ അ​ര​വ​ഞ്ചാ​ല്‍ പെ​രു​ന്ത​ട്ട​യി​ലെ ടി.​വി.​അ​നീ​ഷി​ന്‍റെ പ​രാ​തി. സം​ഭ​വ​ത്തി​ൽ പ​യ്യ​ന്നൂ​ര്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ര​ണ്ടു​പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബ​സ് പോ​ലീ​സ് ക​സ​റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts