ലാലിന്‍റെ ആ  ഒരാഗ്രഹം പ്രിയൻ സാധിച്ചു നൽകി; ആഗ്രഹിച്ചത് കിട്ടിയപ്പോൾ മോഹൻ ലാൽ പറഞ്ഞത്

 


സി​നി​മ​യി​ലും ജീ​വി​ത​ത്തി​ലും ആ​ത്മ​സു​ഹൃ​ത്തു​ക്ക​ളാ​ണ് മോ​ഹ​ൻ​ലാ​ലും പ്രി​യ​ദ​ർ​ശ​നും. ഇ​രു​വ​രും ഒ​ന്നി​ച്ച​പ്പോ​ഴൊ​ക്കെ മ​ല​യാ​ള സി​നി​മ​യ്ക്ക് സൂ​പ്പ​ർ ഹി​റ്റു​ക​ൾ ല​ഭി​ച്ചെ​ന്ന​താ​ണ് ച​രി​ത്രം. പൂ​ച്ചയ്ക്കൊരു മൂ​ക്കു​ത്തി മു​ത​ൽ മ​ര​ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം എ​ന്ന സി​നി​മ വ​രെ എ​ത്തി​നി​ൽ​ക്കു​ക​യാ​ണ് ആ ​കൂ​ട്ടു​കെ​ട്ട്.

ഒ​ന്നി​ച്ച് ഇ​ത്ര​യ​ധി​കം സി​നി​മ​ക​ൾ ചെ​യ്തെ​ങ്കി​ലും പ്രി​യ​ദ​ർ​ശ​ൻ ഒ​രൊ​റ്റ തി​ര​ക്ക​ഥ പോ​ലും വാ​യി​ക്കാ​ൻ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണ് മോ​ഹ​ൻ​ലാ​ൽ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് ലാ​ലും പ്രി​യ​നും മ​ന​സു തു​റ​ന്ന​ത്.

ഭ​യ​ങ്ക​ര​മാ​യി ആ​ലോ​ചി​ച്ച് ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​തു​വ​രെ ഒ​രു സി​നി​മ​യും രൂ​പം കൊ​ണ്ടി​ട്ടി​ല്ല. സം​സാ​ര​ത്തി​നി​ട​യി​ൽ എ​പ്പോ​ഴെ​ങ്കി​ലും ഏ​തെ​ങ്കി​ലും ഒ​രു ആ​ശ​യം പ​ങ്കു​വ​യ്ക്കും. അ​തു ചെ​യ്യാ​മെ​ന്ന് തീ​രു​മാ​നി​ക്കും.

ആ ​ചി​ന്ത​യി​ൽ നി​ന്നാ​ണ് പ​ല​പ്പോ​ഴും സി​നി​മ​ക​ൾ രൂ​പം കൊ​ള്ളു​ന്ന​ത്. ലാ​ലി​ന് എ​ന്നക്കു​റി​ച്ചു​ള്ള ഏ​റ്റ​വും വ​ലി​യ പ​രാ​തി ചി​ത്രീ​ക​ര​ണ​ത്തി​നു തൊ​ട്ടു​മു​ന്പ് പോ​ലും തി​ര​ക്ക​ഥ വാ​യി​ക്കാ​ൻ ന​ൽ​കു​ന്നി​ല്ല എ​ന്നാ​ണ്. എ​ഴു​തി പൂ​ർ​ത്തി​യാ​ക്കാ​തെ​യാ​ണ് പ​ണ്ട് മി​ക്ക സി​നി​മ​ക​ളും തു​ട​ങ്ങി​യി​രു​ന്ന​ത്. – പ്രി​യ​ദ​ർ​ശ​ൻ പ​റ​ഞ്ഞു.

അ​ക്കാ​ല​ത്തെ​ല്ലാം ഞാ​ൻ സ്ഥി​രം പ്രി​യ​നോ​ട് പ​റ​യു​മാ​യി​രു​ന്നു. ഒ​രാ​ഗ്ര​ഹം കൊ​ണ്ട് ചോ​ദി​ക്കു​ക​യാ പ്രി​യാ… സി​നി​മ തു​ട​ങ്ങു​ന്ന​തി​ന് മു​ന്പേ തി​ര​ക്ക​ഥ​യൊ​ന്ന് വാ​യി​ക്കാ​ൻ കി​ട്ടു​മോ​യെ​ന്ന്.

നാ​ളെ എ​ന്താ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് അ​റി​യാ​നു​ള്ള താ​ൽ​പ​ര്യം കൊ​ണ്ടാ​യി​രു​ന്നു അ​ത്. അ​ങ്ങ​നെ​യി​രി​ക്കെ ഒ​രി​ക്ക​ൽ ഒ​രു സി​നി​മ​യു​ടെ സെ​റ്റി​ൽ ചെ​ന്ന​പ്പോ​ൾ പ്രി​യ​ൻ അ​ഭി​മാ​ന​ത്തോ​ടെ ഒ​രു പു​സ്ത​കം മു​ന്നി​ലേ​ക്ക് നീ​ട്ടി. വ​ർ​ഷ​ങ്ങ​ളാ​യി ഞാ​ൻ ആ​ഗ്ര​ഹി​ച്ച​ത്…

ചോ​ദി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. ചെ​യ്യാ​നി​രു​ന്ന സി​നി​മ​യു​ടെ എ​ഴു​തി പൂ​ർ​ത്തി​യാ​ക്കി​യ തി​ര​ക്ക​ഥ. കൈ​കൂ​പ്പി​ക്കൊണ്ട് ഞാ​ൻ പ​റ​ഞ്ഞു, വേ​ണ്ട തൃ​പ്തി​യാ​യി എ​നി​ക്കു വാ​യി​ക്കേ​ണ്ട. അ​താ​യി​രു​ന്നു തേന്മാ​വി​ൻ കൊ​ന്പ​ത്ത്. -മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.
-പി.ജി

Related posts

Leave a Comment