മീ ​ടൂ മൂ​വ്‌​മെ​ന്‍റ് ഒ​രു ഫാ​ഷ​നാ​ണെ​ന്ന്! ചൊ​വ്വ​യി​ല്‍ നി​ന്നു എ​ത്തി​യ​വ​ര്‍​ക്ക് അതിക്രമം മ​ന​സി​ലാ​കി​ല്ല; മോ​ഹ​ൻ​ലാ​ലി​നു രേ​വ​തി​യു​ടെ മ​റു​പ​ടി

കൊ​ച്ചി: മീ​ടു ക്യാ​മ്പ​യി​നെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ച ന​ട​ൻ മോ​ഹ​ൻ​ലാ​ലി​നു മ​റു​പ​ടി​യു​മാ​യി രേ​വ​തി. ചൊ​വ്വ​യി​ല്‍ നി​ന്നു ഇ​പ്പോ​ൾ എ​ത്തി​യ​വ​ര്‍​ക്ക് അ​തി​ക്ര​മ​ത്തി​ന്‍റെ അ​ർ​ഥം മ​ന​സി​ലാ​ക​ണ​മെ​ന്നി​ല്ലെ​ന്ന് രേ​വ​തി ട്വി​റ്റ​റി​ൽ കു​റി​ച്ചു. മോ​ഹ​ന്‍​ലാ​ലി​ന്‍റെ പേ​ര്‌ പ​റ​യാ​തെ ‘ഒ​രു പ്ര​മു​ഖ ന​ട​ൻ’ എ​ന്ന പ്ര​യോ​ഗ​ത്തോ​ടെ​യാ​യി​രു​ന്നു രേ​വ​തി​യു​ടെ പ്ര​തി​ക​ര​ണം.

‘‘മീ ​ടൂ മൂ​വ്‌​മെ​ന്‍റ് ഒ​രു ഫാ​ഷ​നാ​ണെ​ന്നാ​ണ് ഒ​രു പ്ര​മു​ഖ അ​ഭി​നേ​താ​വ് പ​റ​യു​ന്നു. ഇ​ങ്ങ​നെ​യു​ള്ള​വ​രി​ൽ അ​വ​ബോ​ധ​ത്തി​ന്‍റെ ക​ണി​ക​യെ​ങ്കി​ലും ഉ​ള​വാ​ക്കാ​ൻ ന​മു​ക്കെ​ങ്ങ​നെ ക​ഴി​യും? അ​ഞ്ജ​ലി മേ​നോ​ന്‍ പ​റ​ഞ്ഞ​തു​പോ​ലെ ചൊ​വ്വ​യി​ല്‍ നി​ന്നു ഇ​പ്പോ​ൾ എ​ത്തി​യ​വ​ര്‍​ക്ക് അ​തി​ക്ര​മ​ത്തി​ന്‍റെ അ​ർ​ഥം മ​ന​സി​ലാ​ക​ണ​മെ​ന്നി​ല്ല, അ​ത് തു​റ​ന്നു പ​റ​യാ​ൻ അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സ​വും അ​റി​യി​ല്ല. ആ ​തു​റ​ന്നു പ​റ​ച്ചി​ലി​ന്‌ എ​ന്ത് മാ​റ്റം കൊ​ണ്ടു​വ​രാ​ൻ ക​ഴി​യു​മെ​ന്നും അ​റി​യി​ല്ല.’’‐ രേ​വ​തി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

മീ ​ടൂ ഒ​രു ഫാ​ഷ​നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു മോ​ഹ​ന്‍​ലാ​ലി​ന്‍റെ പ​രാ​മ​ര്‍​ശം.

Related posts