ട്രോളില്‍ കുടുങ്ങി ലാലേട്ടനും! മോഹന്‍ലാലിന്റെ ബ്ലോഗിന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം; ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ നിരവധി ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍

നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചും അദ്ദേഹത്തിന്റെ പ്രസംഗത്തെ പുകഴ്ത്തിയുമുള്ള നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗിന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ബ്ലോഗില്‍ മോഹന്‍ലാല്‍ എഴുതിയ “മദ്യഷാപ്പുകള്‍ക്ക് മുന്നിലും സിനിമാശാലകള്‍ക്കു മുന്നിലും മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്കു മുന്നിലും പരാതികളില്ലാതെ വരിനില്‍ക്കുന്നവര്‍ ഒരു നല്ല കാര്യത്തിനുവേണ്ടി വരിനില്‍ക്കുന്നതില്‍ കുഴപ്പമൊന്നുമില്ല’  എന്ന പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം നേരിടുന്നത്. ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

1 2 3 4 5 6 7 8 9 10 11

Related posts