ലാലേട്ടന്റെ പ്രതികാരം ! സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്ന ബോഡി ഷെയ്മിംഗ് കമന്റുകള്‍ക്ക് വ്യത്യസ്ഥ രീതിയില്‍ മറുപടി നല്‍കി മോഹന്‍ലാല്‍;വീഡിയോ കാണാം…

സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ബോഡി ഷെയ്മിംഗ് കമന്റുകള്‍ക്ക് വിധേയമായിട്ടുള്ള ഒരാളാണ് മലയാള സിനിമയിലെ സൂപ്പര്‍താരം മോഹന്‍ലാല്‍. എന്നാല്‍ തന്നെ പരിഹസിച്ചവര്‍ക്ക് നല്ല ചുട്ട മറുപടി കൊടുത്തിരിക്കുകയാണ് താരം ഇപ്പോള്‍. തന്റെ വര്‍ക്കൗട്ട് വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ടാണ് പരിഹസിച്ചവരെ അതിലും നന്നായി ലാല്‍ പരിഹസിച്ചത്.

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന പ്രിയദര്‍ശന്‍ സിനിമയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് ആളുകള്‍ മോഹന്‍ലാലിനു മേല്‍ കുതിരകയറാന്‍ തുടങ്ങിയത്. മോഹന്‍ലാലിന്റെ വണ്ണം കൂടിയ ശരീരത്തെ ആളുകള്‍ വലിയ തോതില്‍ പരിഹസിച്ചിരുന്നു. ചിത്രങ്ങള്‍ക്ക് താഴെ അതിരുകടന്ന പദപ്രയോഗമുയോഗിച്ചായിരുന്നു ആക്ഷേപങ്ങള്‍ പലതും.

എന്നാല്‍ പുതിയ വീഡിയോ പുറത്തുവന്നതോടെ കമന്റിട്ടവരെല്ലാം ഓടിയൊളിച്ചു. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ മറ്റേതു നടന്മാരേക്കാളും ശ്രദ്ധിക്കുന്ന ആളാണ് മോഹന്‍ലാല്‍ എന്നു തെളിയിക്കുന്നതാണ് വീഡിയോ.

Related posts