രണ്ടാഴ്ച കൊണ്ട് ശരീര ഭാരം കുറച്ച് സൗഭാഗ്യ വെങ്കിടേഷ് ! വര്‍ക്കൗട്ട് വീഡിയോ വൈറലാകുന്നു…

നടി താരകല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷ് ഡബ്‌സ്മാഷിലൂടെ താരമായ ആളാണ്. ടിക്ടോക്ക്, ഇന്‍സ്റ്റാഗ്രാം എന്നീ സമൂഹ മാധ്യമങ്ങളില്‍ തന്റെതായ കഴിവ് തെളിയിച്ചിട്ടുണ്ട് സൗഭാഗ്യ. ഫ്‌ളവര്‍സ് ടീവിയില്‍ സംപ്രേഷണം ചെയ്തിരുന്ന ചക്കപ്പഴം എന്ന പ്രേക്ഷകരുടെ പ്രിയ പരമ്പരയില്‍ പ്രധാന കഥാപാത്രമായി എത്തിയ അര്‍ജുനെയാണ് താരം ജീവിത പങ്കാളിയാക്കിയത്. അമ്മയെ പോലെ മികച്ച നര്‍ത്തകി കൂടിയാണ് സൗഭാഗ്യ. അനേകം നൃത്ത വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത് താരം കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയാണ്. ജിമ്മില്‍ നിന്നും വര്‍ക്ക്ഔട്ട് ചെയ്യുന്ന സൗഭാഗ്യയാണ് വീഡിയോയില്‍ ഉള്ളത്. പുതിയ മേക്കോവറിലാണ് താരം. വീഡിയോയ്ക്ക് താഴെ സൗഭാഗ്യ കുറിച്ച അടിക്കുറിപ്പും വൈറലായിട്ടുണ്ട്. ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഒന്നര കിലോ കുറഞ്ഞതില്‍ വളരെയധികം സന്തോഷം എന്നായിരുന്നു താരം കുറിച്ചത്.

Read More

എട്ടു മാസം ഗര്‍ഭിണിയായ യുവതി എടുത്തുയര്‍ത്തിയത് 142 കിലോഗ്രാം ഭാരം ! ‘ബേണ്ട മോളേ കളി ബേണ്ട’ എന്ന് സോഷ്യല്‍ മീഡിയ…

ഗര്‍ഭിണികള്‍ അനങ്ങാതെ ഇരിക്കണമെന്നൊന്നുമില്ല, ഗര്‍ഭകാലത്ത് ചെറിയ വ്യായാമങ്ങള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുമുണ്ട്. എന്നാല്‍ കഠിനമായ വ്യായാമങ്ങള്‍ ചെയ്യാന്‍ ഒരു ഡോക്ടറും നിര്‍ദ്ദേശിക്കാറില്ല. പ്രസവത്തിന് ദിവസം അടുത്തിരിയ്ക്കുന്ന സമയത്ത് 142 കിലോഗ്രാം ഭാരം എടുത്തുയര്‍ത്തി പരിശീലനം നടത്തിയ യാന്‍യാ മില്യുട്ടിനോവിക് എന്ന ന്യൂയോര്‍ക്ക് സ്വദേശിനിയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാകുകയാണ്. ഫിറ്റ്നസ് ട്രെയിനര്‍ കൂടിയായ യാന്‍യാ തന്നെയാണ് തന്റെ പരിശീലന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. പോലീസ് ഓഫീസര്‍ കൂടിയായ ഭര്‍ത്താവ് റിസല്‍ മാര്‍ട്ടിനെസിന്റെ സഹായത്തോടെയാണ് യാന്‍യാ പരിശീലനം നടത്തുന്നത്. വിമര്‍ശനങ്ങള്‍ കണക്കിലെടുക്കുന്നില്ല എന്ന അടിക്കുറിപ്പോടെയാണ് യാന്‍യാ പരിശീലനത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. മാത്രമല്ല, ആദ്യം ഗര്‍ഭിണിയായ സമയത്തും താന്‍ ജിമ്മില്‍ ഇതേ പരിശീലനങ്ങള്‍ നടത്തിയിരുന്നെന്നും ഇപ്പോള്‍ മൂന്ന് വയസ്സുകാരിയായ തന്റെ മകള്‍ പൂര്‍ണ ആരോഗ്യത്തോടെയാണ് ജനിച്ചത് എന്നും യാന്‍യാ പറയുന്നു. ഭാരം ഉയര്‍ത്തുന്നതിന്റെ…

Read More

ഫിറ്റ്‌നെസ് ക്യൂന്‍ ! സാനിയ ഇയ്യപ്പന്റെ ഇടിവെട്ട് വര്‍ക്ക്ഔട്ട് വീഡിയോ വൈറലാകുന്നു…

ബാലതാരമായി വന്ന് മലയാള സിനിമയില്‍ നായികയായ താരമാണ് സാനിയ ഇയ്യപ്പന്‍. നര്‍ത്തകി എന്ന നിലയിലും അതുല്യ പ്രകടനം നടത്തിയിട്ടുള്ളയാളാണ് സാനിയ. ക്വീന്‍ എന്ന സിനിമയിലെ നായികാ കഥാപാത്രമാണ് താരത്തെ പ്രശസ്തയാക്കിയത്. കൂടുതല്‍ ആളുകള്‍ അറിയാന്‍ തുടങ്ങിയതും ആ വേഷത്തിലൂടെ ആയിരുന്നു. 2014ല്‍ പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന സിനിമയിലൂടെയാണ് സാനിയ മലയാളത്തിലേക്ക് കടന്നു വന്നത്. ആയിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ആ സിനിമ പുറത്തിറങ്ങിയത്. മമ്മൂട്ടി ആയിരുന്നു പ്രധാന വേഷത്തില്‍ അഭിനയിച്ചത്. 2014 തന്നെ ജയസൂര്യ നായകനായ അപ്പോത്തിക്കരി എന്ന സിനിമയിലും താരം ബാലതാരമായി അഭിനയിച്ചു. മികച്ച പ്രേക്ഷകപ്രീതി ആ വേഷത്തിനും ലഭിച്ചിരുന്നു. അതിനുശേഷം താരം ചെയ്ത ഓരോ കഥാപാത്രങ്ങളും ജനപ്രീതി നേടിയവ തന്നെയാണ്. ലൂസിഫര്‍,പ്രേതം 2 തുടങ്ങിയ ചിത്രങ്ങളിലും താരം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വച്ചത്. അടുത്ത് പുറത്തിറങ്ങിയ ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന…

Read More

നിറവയറില്‍ കണ്ണു തള്ളിക്കുന്ന വര്‍ക്കൗട്ടുമായി ഗായിക ! ഗര്‍ഭകാലത്തെ അഭ്യാസത്തെ വിമര്‍ശിച്ചും അനുകൂലിച്ചും ആളുകള്‍;വീഡിയോ വൈറലാകുന്നു…

ഫിറ്റ്‌നസിന് പ്രാധാന്യം നല്‍കുന്നവരാണ് ഒട്ടുമിക്ക സിനിമാതാരങ്ങളും. അതിനാല്‍ തന്നെ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരം വര്‍ക്കൗട്ട് വീഡിയോകള്‍ പങ്കുവെയ്ക്കാറുമുണ്ട്. ഗര്‍ഭകാലത്ത് വ്യായാമത്തിന് നല്‍കുന്ന പ്രാധാന്യം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് ഗായിക നീതി മോഹന്‍ ഇപ്പോള്‍. നിറവയറുമായി വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയാണ് നീതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പരിശീലകന്റെ മേല്‍നോട്ടത്തിലായിരുന്നു വര്‍ക്കൗട്ടുകള്‍. വളരെ ബുദ്ധിമുട്ടേറിയ വര്‍ക്കൗട്ടുകളാണെങ്കിലും കരുതലോടെയും കൃത്യതയോടെയും നീതി ചെയ്യുന്നത് കണ്ട് അഭിനന്ദിക്കുകയാണ് ആരാധകര്‍. നീതിയുടെ സഹോദരിയും നര്‍ത്തകിയുമായ ശക്തി മോഹന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പ്രശംസിച്ചിട്ടുണ്ട്. ഇത്തരം വീഡിയോകള്‍ ഏറെ പ്രചോദനം നല്‍കുന്നവയാണെന്നാണ് കമന്റ് ബോക്‌സിലെ വാക്കുകള്‍. അതേസമയം ഗര്‍ഭകാലത്ത് ഇത്തരം സാഹസികത കാണിക്കരുത് എന്ന അഭിപ്രായക്കാരും ഇക്കൂട്ടത്തിലുണ്ട്.നടന്‍ നിഹാര്‍ പാണ്ഡ്യ ആണ് നീതി മോഹന്റെ ഭര്‍ത്താവ്. 2019 ഫെബ്രുവരിയിലാണ് ഇരുവരും വിവാഹിതരായത്.

Read More

ലാലേട്ടന്റെ പ്രതികാരം ! സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്ന ബോഡി ഷെയ്മിംഗ് കമന്റുകള്‍ക്ക് വ്യത്യസ്ഥ രീതിയില്‍ മറുപടി നല്‍കി മോഹന്‍ലാല്‍;വീഡിയോ കാണാം…

സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ബോഡി ഷെയ്മിംഗ് കമന്റുകള്‍ക്ക് വിധേയമായിട്ടുള്ള ഒരാളാണ് മലയാള സിനിമയിലെ സൂപ്പര്‍താരം മോഹന്‍ലാല്‍. എന്നാല്‍ തന്നെ പരിഹസിച്ചവര്‍ക്ക് നല്ല ചുട്ട മറുപടി കൊടുത്തിരിക്കുകയാണ് താരം ഇപ്പോള്‍. തന്റെ വര്‍ക്കൗട്ട് വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ടാണ് പരിഹസിച്ചവരെ അതിലും നന്നായി ലാല്‍ പരിഹസിച്ചത്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന പ്രിയദര്‍ശന്‍ സിനിമയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് ആളുകള്‍ മോഹന്‍ലാലിനു മേല്‍ കുതിരകയറാന്‍ തുടങ്ങിയത്. മോഹന്‍ലാലിന്റെ വണ്ണം കൂടിയ ശരീരത്തെ ആളുകള്‍ വലിയ തോതില്‍ പരിഹസിച്ചിരുന്നു. ചിത്രങ്ങള്‍ക്ക് താഴെ അതിരുകടന്ന പദപ്രയോഗമുയോഗിച്ചായിരുന്നു ആക്ഷേപങ്ങള്‍ പലതും. എന്നാല്‍ പുതിയ വീഡിയോ പുറത്തുവന്നതോടെ കമന്റിട്ടവരെല്ലാം ഓടിയൊളിച്ചു. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ മറ്റേതു നടന്മാരേക്കാളും ശ്രദ്ധിക്കുന്ന ആളാണ് മോഹന്‍ലാല്‍ എന്നു തെളിയിക്കുന്നതാണ് വീഡിയോ.

Read More

ലാലേട്ടന്‍ നമ്മളുദ്ദേശിക്കുന്ന ആളല്ല ! മോഹന്‍ലാലിന്റെ വര്‍ക്ക് ഔട്ട് വീഡിയോ തരംഗമാവുന്നു…

അഭിനയം കൊണ്ടു മാത്രമല്ല മെയ് വഴക്കം കൊണ്ടും ആളുകളെ വിസ്മയിപ്പിക്കുന്ന താരമാണ് മോഹന്‍ലാല്‍. ഇപ്പോള്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരിക്കുന്ന ഒരു വീഡിയോ തരംഗമാവുകയാണ്. ‘Battle Rope Workout’ എന്ന വ്യായാമം ചെയ്യുന്ന താരമാണ് വീഡിയോയില്‍. ഫിറ്റ്‌നെസ് നിലനിര്‍ത്താന്‍ ഈ പ്രായത്തിലും മോഹന്‍ലാല്‍ കാണിക്കുന്ന ആര്‍ജ്ജവത്തിനു കയ്യടിക്കുകയാണ് ആരാധകര്‍. മമ്മൂട്ടി ഫാന്‍സും ഉണ്ട് കമന്റുകളുമായി. മമ്മൂട്ടി ഉറുമി വീശുന്ന ഒരു ചിത്രം പങ്കു വച്ചതിന്റെ പിന്നാലെ മോഹന്‍ലാല്‍ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന വീഡിയോ ഇട്ടതിനാണ് അവര്‍ പരിഹസിക്കുന്നത്. ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’ എന്ന ചിത്രത്തില്‍ അഭിനയിച്ചു വരുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ചിത്രത്തിനായി അദ്ദേഹം പെണ്‍വേഷം കെട്ടി മാര്‍ഗം കളി കളിയ്ക്കുന്ന ചിത്രങ്ങളും വീഡിയോയും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. മാര്‍ഗംകളിയ്ക്കായി ഒരുങ്ങി സ്റ്റേജില്‍ സലിം കുമാറിനും ഹരീഷ് കണാരനും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയ്ക്കും…

Read More